LiveTV

Live

Kerala

എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി; വിരട്ടാന്‍ നോക്കേണ്ടെന്ന് ലീഗ്

എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമന വിഷയത്തില്‍ സര്‍ക്കാരും മാനേജ്‍മെന്റുകളും തമ്മില്‍ തര്‍ക്കം തുടരുന്നു.

എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി; വിരട്ടാന്‍ നോക്കേണ്ടെന്ന് ലീഗ്

എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കെ ഇ ആര്‍ പരിഷ്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റേത് ഉറച്ച നിലപാടാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

അതിനിടെ മാനേ്ജ്മെന്റുകള്‍‌ക്ക് പിന്തുണയുമായി മുസ്‌ലിംലീഗും രംഗത്ത് വന്നു. കെ.ഇ.ആര്‍ പരിഷ്കരണത്തില്‍ സര്‍ക്കാരിന് ഒറ്റ നിലപാട് മാത്രമേയുള്ളൂ. അത് തന്നെയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

എല്ലാവരേയും വിരട്ടി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രിയുടെ ശൈലി നടക്കില്ലെന്നായിരുന്നു മുസ്‍ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ മുന്നറിയിപ്പ്. കെ.ഇ.ആര്‍ പരിഷ്കരിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച മാനേജ്മെന്റുകള്‍ക്ക് മുഖ്യമന്ത്രി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്കൂളുകളുടെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് കെട്ടിടത്തിന് വാടക നല്‍കണമെന്ന വാദം മാനേജ്മെന്റുകള്‍ മുഴക്കിയപ്പോള്‍ ശമ്പളം കൊടുക്കുന്ന സര്‍ക്കാരിന് വാടകൊടുക്കാന്‍ കൂടി അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അധ്യാപക നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ എതിര്‍ത്ത മാനേജ്‍മെന്റുകള്‍ക്ക് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു.