LiveTV

Live

Kerala

പണമില്ലെങ്കിലും എട്ട് പുതിയ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

അതേസമയം ഏതുതരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

പണമില്ലെങ്കിലും എട്ട് പുതിയ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധിക്കിടെ എട്ട്പുതിയ കാര്‍ വാങ്ങാന്‍ ഉപധനാഭ്യര്‍ഥനയുമായി ധനമന്ത്രി. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ യാണ് ഉപധനാഭ്യര്‍ഥന നിയമസഭയില്‍ വച്ചത്. ബജറ്റ് നിയന്ത്രണം ബാധകമാകാതിരിക്കാനാണ് ഈ സാമ്പത്തിക വര്‍ഷം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

സര്‍ക്കാര്‍ നയം പ്രഖ്യാപിച്ച ബജറ്റ് പ്രസംഗത്തോടൊപ്പം നിയമഭയില്‍ വെച്ച ഉപധനാഭ്യര്‍ഥനയില്‍ ഉണ്ടായിരുന്നത് എട്ട് പുതിയ കാറുകള്‍‍ക്കുള്ള അഡ്വാന്‍സ് നല്‍കുന്നതിനുള്ള അനുമതി തേടലായിരുന്നു. ഡല്‍ഹിയിലെ കേരള ഹൌസിലേക്കാണ് ഒരു കാര്‍. ഏത് ഉദ്യോഗസ്ഥനാണ് കാറെന്ന് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധിയായ ഡല്‍ഹിയിലുള്ല മുന്‍ എം.പി എ.സമ്പത്തിന്‍റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ് കാറെന്നാണ് സൂചന. സെയില്‍ ടാക്സ് കമ്മീഷണര്‍, ജോയിന്‍റെ ലാന്‍റ് റവന്യും കമ്മീഷണര്‍. അര്‍ബന്‍ അഫയേഴ്സ് കമ്മീഷണര്‍, ആലപ്പുഴ ഇന്‍ഡസ്ട്രില്‍ ട്രൈബ്യൂണല്‍ തുടങ്ങി ഓഫീസുകള്‍ക്കാണ് പുതിയ കാറുകള്‍ വാങ്ങുന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 വരയുള്ള ചിലവുകളാണ് ഉപധനാഭ്യര്‍ഥനയില്‍ വരുന്നത്. അതായത് ചെലവുചുരുക്കല്‍ സംബന്ധിച്ച ബജറ്റ് നിര്‍ദശങ്ങള്‍ നടപ്പാക്കുന്നതിന് മുന്പു തന്നെ വാഹനങ്ങള‍് വാങ്ങല്‍ പൂര്‍ത്തിയാക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. സര്‍ക്കാര‍് പ്രഖ്യാപിച്ച ചെലവുചുരുക്കല്‍ സര‍്ക്കാര‍് തന്നെ ലംഘിക്കുന്നോ എന്ന ചോദ്യമാണ് പുതിയ കാര‍് വാങ്ങുന്ന നടപടിയിലൂടെ ഉയര്‍ന്നിരിക്കുന്നത്.