LiveTV

Live

Kerala

എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിൽ മാനേജുമെന്റുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിൽ മാനേജുമെന്റുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിൽ മാനേജുമെന്റുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിൽ മാനേജുമെന്റുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്കൂളുകള്‍ സർക്കാർ ഏറ്റെടുത്തോളു എന്ന അഭിപ്രായം ഗൗരവത്തിൽ കാണണോയെന്നും സർക്കാരിനെ ഭീഷണിപ്പെടുത്താൻ പറഞ്ഞതാണെങ്കിൽ അതിനെ അങ്ങനെ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റായ പ്രവണത കാണിക്കുന്ന മാനേജുമെന്‍റുകളെ നേരെയാക്കും, ബജറ്റ് നിർദേശം പുതിയ നിയമനങ്ങൾ സംബന്ധിച്ചു മാത്രമാണെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിര്‍ദ്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എയ്ഡഡ് സ്കൂളുകൾ നടത്തികൊണ്ട് പോകാൻ പറ്റില്ല എന്നു ചില മാനേജ്‌മെന്റുകൾ പറയുന്നത് കേട്ടു. മാനേജ്‌മെന്റുകൾ മൊത്തത്തിൽ കൊള്ളരുതായ്മ കാണിക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. പുതിയ നിയമനങ്ങൾ സംബന്ധിച്ചു മാത്രമാണ് ബജറ്റ് നിർദേശം . അത് കച്ചവടം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.