LiveTV

Live

Kerala

ബജറ്റ്: നെല്‍കര്‍ഷകര്‍ക്ക് നിരാശ

നെല്ല് സംഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബജറ്റ് മൌനം പാലിക്കുന്നു

ബജറ്റ്: നെല്‍കര്‍ഷകര്‍ക്ക് നിരാശ

സംസ്ഥാന ബജറ്റില്‍ നെല്‍കര്‍ഷകര്‍ക്ക് കാര്യമായി ഒരു പ്രഖ്യാപനവുമില്ലാത്തത് കര്‍ഷകരെ നിരാശരാക്കുന്നു. നെല്ല് സംഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബജറ്റ് മൌനം പാലിക്കുന്നു

നെല്‍‌കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുമെന്നത് മാത്രമാണ് ആശാവഹമായ പ്രഖ്യാപനം. നെല്ല് സംഭരണത്തില്‍ കേന്ദ്ര വിഹിതമായ 1035 കോടി ലഭികാത്തത് കര്‍ഷകരെ കടക്കെണിയിലാക്കിയെന്ന് ബജറ്റിനിടെ ധനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുകയെ കുറിച്ച് പരാമര്‍ശമില്ല. നെല്ല് സംഭരണമടക്കം സമയ ബന്ധിതമായി നടപ്പാകുന്നതുമായി ബന്ധപ്പെട്ട് യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല

നേരത്തെ പല ബജറ്റുകളിലും പ്രഖ്യാപിച്ച പദ്ധതികളും സഹായങ്ങളും നടപ്പാക്കപ്പെട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. റൈസ് പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അടഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ റൈസ്മില്ലുകള്‍ ഇപ്പോഴും പൂര്‍ണമായും തുറക്കാനായിട്ടില്ല.