LiveTV

Live

Kerala

മയിലമ്മക്ക് സ്ഥലം തിരികെ ലഭിച്ചെങ്കിലും കയറിക്കിടക്കാന്‍ വീടില്ല

മയിലമ്മയുടെ സ്ഥലത്ത് മറ്റൊരാള്‍ താമസമാക്കിയതോടെ റോഡരികിലായിരുന്നു മയിലമ്മ കഴിഞ്ഞിരുന്നത്.

മയിലമ്മക്ക് സ്ഥലം തിരികെ ലഭിച്ചെങ്കിലും കയറിക്കിടക്കാന്‍ വീടില്ല

താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിലെ മയിലമ്മ കോളനിയിലേക്ക് മടങ്ങി. മയിലമ്മയുടെ സ്ഥലത്ത് മറ്റൊരാള്‍ താമസമാക്കിയതോടെ റോഡരികിലായിരുന്നു മയിലമ്മ കഴിഞ്ഞിരുന്നത്. വില്ലേജ് ഓഫീസറുടെ നിര്‍ദേശ പ്രകാരം കയ്യേറിയ വ്യക്തി സ്ഥലം ഒഴിഞ്ഞ് കൊടുത്തതോടെയാണ് മയിലമ്മ കോളനിയിലേക്ക് മടങ്ങിയത്.

അമ്പായത്തോട് മിച്ചഭൂമിയിലെ മൂന്നാം പ്ലോട്ടിലായിരുന്നു മയിലമ്മയുടെ വീട്. വീട്ടില്‍ നിന്നും ഏതാനും വര്‍ഷം മാറി നിന്നതോടെ മയിലമ്മയുടെ സ്ഥലത്ത് അയല്‍വാസിയായ മറ്റൊരാള്‍ വീട് കെട്ടി താമസമാക്കുകയായിരുന്നു . ഇതോടെയാണ് മയിലമ്മക്ക് റോഡരികിലേക്ക് മാറേണ്ടിവന്നത്. ഇവരുടെ ദുരിത ജീവിതം വാര്‍ത്തയായതോടെ സംഭവത്തില്‍ റവന്യൂ വകുപ്പ് ഇടപെട്ടു. മയിലമ്മയുടെ സ്ഥലത്ത് താമസമാക്കിയ അയല്‍വാസി ചന്ദ്രനോട് സ്ഥലം തിരികെ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്ഥലം തിരികെ ലഭിച്ചെങ്കിലും മയിലമ്മക്ക് ഇവിടെ കയറി കിടക്കാന്‍ ഒരു കൂരയില്ലാത്ത അവസ്ഥയിലാണ്.

സ്ഥലത്തുണ്ടായിരുന്ന കുടിവെള്ള കണക്ഷനും നിലവിലില്ല. കയറിക്കിടക്കാന്‍ ഒരു കൂരയും കുടിവെള്ളവുമാണ് ഇപ്പോള്‍ മയിലമ്മ ആവശ്യപ്പെടുന്നത്.