LiveTV

Live

Kerala

കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം നാളെ സമര്‍പ്പിക്കും

2012 ആഗസ്റ്റ് 22ന് അന്നമ്മ തോമസിനെ കൊലപ്പെടുത്തിയാണ് ജോളി കൂടത്തായി കൊലപാതക പരമ്പര തുടങ്ങുന്നത്.

കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം നാളെ സമര്‍പ്പിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം നാളെ സമര്‍പ്പിക്കും. ജോളി ആദ്യം കൊലപ്പെടുത്തിയ അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി കൊലപാതകം നടത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. ജോളി മാത്രമാണ് കേസില്‍ പ്രതി.

2012 ആഗസ്റ്റ് 22ന് അന്നമ്മ തോമസിനെ കൊലപ്പെടുത്തിയാണ് ജോളി കൂടത്തായി കൊലപാതക പരമ്പര തുടങ്ങുന്നത്. ആദ്യ ഭര്‍ത്താവ് റോയ് തോമസിന്‍റെ മാതാവാണ് അന്നമ്മ. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ്കില്‍ എന്ന വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി നല്‍കിയാണ് കൊലപാതകം നടത്തിയത്.

വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവ്. മറ്റ് അഞ്ച് കേസുകളിലും രണ്ട് പ്രതികള്‍ കൂടി ജോളിക്കൊപ്പമുണ്ടായിരുന്നങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണ് പ്രതിയായിട്ടുളളത്. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുക.