LiveTV

Live

Kerala

‘പിണറായിയുടെ നവോത്ഥാനത്തിൽ പോയത് കമ്മ്യൂണിസ്റ്റുകാർക്കിടയിൽ ഹിന്ദുത്വം പ്രചരിപ്പിക്കാന്‍’ - സി.പി സുഗതന്‍

നവോത്ഥാന സമിതി മുന്‍ ജോ. കണ്‍വീനര്‍ സി.പി സുഗതന്റെ വെളിപ്പെടുത്തല്‍ 

‘പിണറായിയുടെ നവോത്ഥാനത്തിൽ പോയത് കമ്മ്യൂണിസ്റ്റുകാർക്കിടയിൽ ഹിന്ദുത്വം പ്രചരിപ്പിക്കാന്‍’ - സി.പി സുഗതന്‍

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പങ്കാളികളായത് അത് പൊളിക്കാനും കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഹിന്ദു പ്രത്യയശാസ്ത്രം പ്രരിപ്പിക്കാനുമാണെന്ന് സമിതി മുന്‍ ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്‍. പൌരത്വ പ്രക്ഷോഭത്തിന് ഇറങ്ങുന്ന രാഹുല്‍ ഈശ്വറിനെതിരെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് സുഗതന്റെ വിശദീകരണം. പോസ്റ്റിനടിയിലെ ചര്‍ച്ചയിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് സുഗതന്റെ വെളിപ്പെടുത്തല്‍.

സംഘ്പിരവാറിനെക്കുറിച്ച് ഹരി പ്രഭാസ് എന്നയാള്‍ ഉന്നയിച്ച ചോദ്യത്തിന് സി.പി സുഗതന്‍ നല്‍കുന്ന മറുപടി ഇങ്ങനെ: " എന്റെ മദർ ഓർഗനൈസേഷൻ സംഘം (RSS) ആകുന്നു .ഞാൻ ബി.ജെ.പിക്കാരെയും അവരുടെ ആൾക്കാരെയും പരട്ട തെറി വിളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. മോഡിയുടെ ഒന്നാം ഭരണത്തിലെ ചില നയങ്ങളെ വിമർശിച്ചിട്ടുണ്ട്. പക്ഷെ എവിടെയെങ്കിലും സംഘത്തിനെ വിമർശിച്ചു നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇല്ല. അതാണ് സ്വയംസേവകർ. രാജ്യത്തോടും സംഘത്തോടും എന്നും LOYAL ആയിരിക്കും. പ്രൊ -ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാർക്കിടയിൽ വളർത്താൻ പറ്റുമോ എന്നു പരീക്ഷിക്കാനാണ് പിണറായിയുടെ നവോഥാനത്തിൽ പോയി പിന്നീട് അത് പൊളിച്ചു കളഞ്ഞത്''.

‘പിണറായിയുടെ നവോത്ഥാനത്തിൽ പോയത് കമ്മ്യൂണിസ്റ്റുകാർക്കിടയിൽ ഹിന്ദുത്വം പ്രചരിപ്പിക്കാന്‍’ - സി.പി സുഗതന്‍

ശബരിമല യുവതീ പ്രവേശനം അനുദിച്ച സുപ്രിംകോടതി വിധിക്കെതിരെ സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതാണ് നവോത്ഥാന സമിതി. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ കൂട്ടായ്മ എന്ന പേരില്‍ രൂപീകരിച്ച സമിതി വനിതാ മതില്‍ അടക്കം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് നിഷ്ക്രിയമായ സമിതിയില്‍ നിന്ന് സി.പി സുഗതന്‍ അടക്കമുള്ള ഒരുവിഭാഗം വിട്ടുപോകുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സി.പി.എം അടക്കമുള്ള ഇടത് സംഘടനകളുടെ പിന്തുണയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് രൂപീകരിച്ച നവോത്ഥാന സമിതിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി കടന്നുകൂടിയിരുന്നുവെന്നാണ് സി.പി സുഗതന്റെ പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്.