LiveTV

Live

Kerala

തിരുവനന്തപുരത്ത് നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ മര്‍ദനമേറ്റ യുവാവിന് വീണ്ടും ഭീഷണി

സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ പ്രതികളായ കേസില്‍ ഒന്നാംപ്രതിയെ ഉള്‍പ്പെടെ ഇതുവരെയും പിടികൂടാനായില്ല

തിരുവനന്തപുരത്ത് നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ മര്‍ദനമേറ്റ യുവാവിന് വീണ്ടും ഭീഷണി

തിരുവനന്തപുരം പാറശാലയില്‍ നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ മര്‍ദനമേറ്റ യുവാവിന് വീണ്ടും ഭീഷണി. ബൈക്കിലെത്തിയ സംഘമാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സെന്തിലിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി അടക്കമുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ല.

ആറ് വര്‍ഷം പ്രവാസിയായി ജോലി ചെയ്ത ശെന്തില്‍ തന്‍റെ മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് വച്ച വീട്ടില്‍ ഇപ്പോള്‍ ജീവച്ഛവമായി കഴിയുകയാണ്. ഈ വീടിന് മുന്നിലെത്തിയാണ് അക്രമികളുടെ ഭീഷണി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ കുടുംബം തയ്യാറല്ല. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. നാല് ദിവസം മുമ്പും മുഖം മൂടി സംഘം എത്തിയിരുന്നു

കേസില്‍ മൊത്തം ഏഴ് പ്രതികളുണ്ട്. കേസില്‍ പ്രതിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പ്രതീപും, സി.പി.എം പ്രവര്‍ത്തകന്‍ ഷിബിനും മാത്രമാണ് ഇതുവരെ പിടിയിലായത്. ഒന്നാം പ്രതി ജിബിന്‍ അടക്കമുള്ളവര്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. പ്രതീപ് പിടിയിലായി നാലാം ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ സര്‍ക്കിളിനെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടി ഇടപെടുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആവര്‍ത്തിച്ചു.

ചക്ക വ്യാപാരിയായ ശെന്തിലിനെ നോക്കുകൂലി നല്‍കാത്തതിന്‍റെ പേരില്‍ സംഘം ക്രൂരമായി ആക്രമിച്ചെന്നും ശരീരത്തില്‍ ഓട്ടോ കയറ്റി ഇറക്കി എന്നുമാണ് കേസ്.