LiveTV

Live

Kerala

സംസ്ഥാനത്ത് 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ക്ക് അനുമതി

തിരുവനന്തപുരത്ത് 4 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ക്കും ഭരണാനുമതി

സംസ്ഥാനത്ത് 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക്  കോടതികള്‍ക്ക് അനുമതി

സംസ്ഥാനത്ത് 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ക്ക് ഭരണാനുമതി നല്‍കി ഉത്തരവ്. സാമൂഹ്യനീതി വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും പോക്‌സോ അതിവേഗ പ്രത്യേക കോടതികള്‍ തുടങ്ങാനാണ് അനുമതി.

തിരുവനന്തപുരത്ത് 4 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ക്കും ഭരണാനുമതി ലഭിച്ചു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.