LiveTV

Live

Kerala

ചെ​ന്നൈ-​മം​ഗ​ളൂ​രു സൂ​പ്പ​ർ​ഫാ​സ്റ്റി​ലും മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സി​ലും വ​ന്‍ ക​വ​ര്‍​ച്ച; ലക്ഷങ്ങളുടെ സ്വർണം കൊള്ളയടിച്ചു

ഒ​രേ ദി​ശ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന ര​ണ്ടു ട്രെ​യി​നു​ക​ളി​ലാ​ണ് ക​വ​ര്‍​ച്ച, ര​ണ്ടു ക​വ​ര്‍​ച്ച​ക​ള്‍​ക്കു പി​ന്നി​ലും ഒ​രേ സം​ഘ​മാ​ണോ എ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്

ചെ​ന്നൈ-​മം​ഗ​ളൂ​രു സൂ​പ്പ​ർ​ഫാ​സ്റ്റി​ലും മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സി​ലും വ​ന്‍ ക​വ​ര്‍​ച്ച; ലക്ഷങ്ങളുടെ സ്വർണം കൊള്ളയടിച്ചു

ചെ​ന്നൈ-​മം​ഗ​ളൂ​രു സൂ​പ്പ​ർ​ഫാ​സ്റ്റ്, മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സ് എന്നീ ട്രെയിനുകളില്‍ വ​ന്‍ ക​വ​ര്‍​ച്ച. തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ നി​ന്ന് 15 പ​വ​ൻ സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യു​ടെ സ്വ​ര്‍​ണ​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. വ​ട​ക​ര-​മാ​ഹി പ​രി​സ​ര​ത്തു വ​ച്ച് ക​വ​ര്‍​ച്ച ന​ട​ന്ന​താ​യാ​ണ് ക​രു​തു​ന്ന​ത്. ഒ​രേ ദി​ശ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന ര​ണ്ടു ട്രെ​യി​നു​ക​ളി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ടു ക​വ​ര്‍​ച്ച​ക​ള്‍​ക്കു പി​ന്നി​ലും ഒ​രേ സം​ഘ​മാ​ണോ എ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

ചെന്നൈ–മംഗളൂരു സൂപ്പര്‍ ഫാസ്റ്റില്‍ ചെന്നൈ സ്വദേശി പൊന്നിമാരനാണ് കൊള്ളയ്ക്ക് ഇരയായത്. 15 ലക്ഷം രൂപയുടെ സ്വര്‍ണവും 22,000 രൂപയും വിലയേറിയ വാച്ചും നഷ്ടമായി. തിരുപ്പൂർ കഴിഞ്ഞാണ് മോഷണമെന്നാണ് പൊന്നിമാരന്‍റെ പരാതി. ഇയാൾ എസി കോച്ചിലാണ് യാത്ര ചെയ്തിരുന്നത്. മോഷണങ്ങൾ‌ ആസൂത്രിതമാണെന്നാണ് പൊലീസിന്റെ സംശയം. രണ്ടു സംഭവങ്ങൾക്കും പിന്നിൽ ഒരേ സംഘമാണോ എന്നും സംശയിക്കുന്നുണ്ട്.