LiveTV

Live

Kerala

കെ.എം മാണി സ്മാരകത്തിന് തുക അനുവദിച്ചതിൽ അനൗചിത്യമില്ലെന്ന് സി.പി.ഐ

കേരളത്തിൽ മരിച്ചാൽ തീരുന്ന പാപങ്ങളേ ഉള്ളൂവെന്ന് അസി. സെക്രട്ടറി പ്രകാശ് ബാബു

കെ.എം മാണി സ്മാരകത്തിന് തുക അനുവദിച്ചതിൽ അനൗചിത്യമില്ലെന്ന് സി.പി.ഐ

കെ.എം മാണി സ്മാരകത്തിന് ബജറ്റില്‍ തുക അനുവദിച്ചതിൽ അനൗചിത്യമില്ലെന്ന് സി.പി.ഐ. കേരളത്തിൽ മരിച്ചാൽ തീരുന്ന പാപങ്ങളേ ഉള്ളൂവെന്നും അസി.സെക്രട്ടറി പ്രകാശ് ബാബു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്മാരകത്തിന് പണം അനുവദിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ കെ.എം മാണി സ്മാരകത്തിന് അഞ്ച് കോടി അനുവദിച്ചിരുന്നു.

‘കേരളത്തില്‍ നീണ്ട കാലം എം.എല്‍.എയും മന്ത്രിയുമായ മാണിസാറിന്റെ സ്മാരകത്തിന് സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലും തുക അനുവദിക്കുന്നതില്‍ അനൗചിത്യമില്ല’’ അദ്ദേഹം പറഞ്ഞു.

നേരത്തെ കെ.എം മാണിയുടെ ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനമുന്നയിച്ചവര്‍ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇത്രയും തുകയനുവദിക്കുന്നതില്‍ അനൗചിത്യമില്ലേ എന്ന ചോദ്യത്തിന് കേരളത്തില്‍ മരിച്ചാല്‍ തീരുന്ന പാപങ്ങളേ ഉള്ളൂവെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.