LiveTV

Live

Kerala

റോഡ് നിര്‍മ്മിച്ച് നല്‍കിയില്ല എന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തു

പ്രളയപുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് റോഡുപണിയില്‍ കാല താമസമുണ്ടായതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ പദ്ധതി പാടെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞാണ് ഇയാള്‍ ഓഫീസ് തകര്‍ത്തത്

റോഡ് നിര്‍മ്മിച്ച് നല്‍കിയില്ല എന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തു

റോഡ് നിര്‍മ്മിച്ച് നല്‍കിയില്ല എന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തു. കോട്ടയം ചെമ്പ് പഞ്ചായത്ത് ഓഫീസാണ് അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ ചെമ്പ് സ്വദേശിയായ സജിമോന്‍ വടക്കുംകാടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജി മോന്‍റെ വീടിന് മുന്‍വശത്തുകൂടിയുള്ള റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനായുള്ള എസ്റ്റിമേറ്റ് അടക്കമുള്ള കാര്യങ്ങള്‍ പഞ്ചായത്ത എടുത്തിരുന്നെങ്കിലും വലിയ കാല താമസം ഇക്കാര്യത്തിലുണ്ടായിരുന്നു. എം.എല്‍.എ ഫണ്ടില്‍ നിന്നുമാണ് ഈ റോഡ് പണിയുന്നത്.

പ്രളയപുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് റോഡുപണിയില്‍ കാല താമസമുണ്ടായതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ പദ്ധതി പാടെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞാണ് സജിമോന്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഓഫിസിലെത്തിയ സജി മോന്‍ ഓഫിസ് അടിച്ചു തകര്‍ക്കുകയായിരുന്നു. 16 ജനലുകളുടെ 40 ചില്ലു പാളികൾ കൈ ഉപയോഗിച്ചാണ് തകർത്തത്. ചില്ലു തറച്ച് കയറി പരിക്കേറ്റ സജിമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വഴിയെ ചൊല്ലി സജിമോൻ കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടിയുമായി തർക്കത്തിലേർപ്പെട്ടിരുന്നു. സംഭവത്തിൽ മുമ്പ് പരാതി നൽകിയിരുന്നതായായാണ് പഞ്ചായത്ത് അംഗങ്ങൾ പറയുന്നത്. സ്വാഭാവിക കാലതാമസം മാത്രമാണ് വഴിയുടെ കാര്യത്തിൽ ഉണ്ടായതെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം പറയുന്നത്. സജിമോനെതിരെ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു.