LiveTV

Live

Kerala

എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനനിയന്ത്രണത്തിനെതിരെ മാനേജ്മെന്‍റുകള്‍

നിയമനത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന നിര്‍ദേശത്തെ എതിര്‍ക്കുമെന്ന് എയ്ഡഡ് മാനേജുമെന്‍റ് അസോസിയേഷന്‍ അറിയിച്ചു, ബജറ്റില്‍ പറഞ്ഞ സംരക്ഷിത അദ്ധ്യാപകരുടെ കണക്കില്‍ പിശകുണ്ടെന്നും മാനേജുമെന്‍റുകള്‍

എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനനിയന്ത്രണത്തിനെതിരെ മാനേജ്മെന്‍റുകള്‍

എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനം നിയന്ത്രിക്കാനുള്ള ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ മാനേജുമെന്‍റുകള്‍. നിയമനത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന നിര്‍ദേശത്തെ എതിര്‍ക്കുമെന്ന് എയ്ഡഡ് മാനേജ്മെന്‍റ് അസോസിയേഷന്‍ അറിയിച്ചു. ബജറ്റില്‍ പറഞ്ഞ സംരക്ഷിത അദ്ധ്യാപകരുടെ കണക്കില്‍ പിശകുണ്ടെന്നും മാനേജുമെന്‍റുകള്‍ ആരോപിച്ചു.

സര്‍ക്കാര്‍ അറിവോ, പരിശോധനയോ ഇല്ലാതെ എയ്ഡഡ് സ്കൂള്‍ മേഖലയില്‍ 18119 തസ്തിക സൃഷ്ടിക്കപ്പെട്ടെന്നാണ് ധനവകുപ്പിന്‍റെ കണക്ക്. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45 ആയിരുന്നപ്പോള്‍ കുട്ടികളുടെ എണ്ണം 51 ആകുമ്പോഴായിരുന്നു രണ്ടാം അധ്യാപകനെ നിയമിച്ചിരുന്നത്. എന്നാല്‍ അനുപാതം 1:30 ആക്കിയതിന് ശേഷം ഒരു കുട്ടി വര്‍ധിച്ചാല്‍ തന്നെ രണ്ടാം അധ്യാപകനെ നിയമിക്കുന്ന നിലയായി.

ഇത് തടയാന്‍ വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്യുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു. സര്‍ക്കാര്‍ വാദങ്ങള്‍ ഖണ്ഡിക്കുന്ന മാനേജ്മെന്‍റുകള്‍ വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് കെ.ഇ.ആര്‍ ഭേദഗതിയെന്നും ആരോപിക്കുന്നു. എയ്ഡഡ് മേഖലയില്‍ 13,255 സംരക്ഷിത അധ്യാപകരുണ്ടായിരിക്കെയാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചതെന്ന് ബജറ്റില്‍ പറഞ്ഞുവെക്കുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ തന്നെ കണക്കുകള്‍പ്രകാരം 3400 ഓളം പേര്‍ മാത്രമാണ് നിലവില്‍ അധ്യാപക ബാങ്കിലുളളത്.