LiveTV

Live

Kerala

കാട്ടാക്കട കൊലപാതകം; വീഴ്ച വരുത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലപ്പെട്ട സംഗീത് മണ്ണുമാഫിയയെ കുറിച്ച് വിവരമറിയിച്ചിട്ടും സ്ഥലത്ത് എത്താതിരുന്നതിനാണ് നടപടി

കാട്ടാക്കട കൊലപാതകം; വീഴ്ച വരുത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കാട്ടാക്കടയില്‍ യുവാവിനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ വീഴ്ച വരുത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ ഹരികുമാർ, ബൈജു, സുകേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. കൊല്ലപ്പെട്ട സംഗീത് മണ്ണുമാഫിയയെ കുറിച്ച് വിവരമറിയിച്ചിട്ടും സ്ഥലത്ത് എത്താതിരുന്നതിനാണ് നടപടി.

സ്വന്തം പുരയിടത്തിൽ നിന്നും മണ്ണ് കടത്തുന്നത് തടഞ്ഞതിനായിരുന്നു കാഞ്ഞിരംവിള വീട്ടിൽ സംഗീതിനെ മണ്ണ് മാഫിയ ജെ.സി.ബി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്.

കാട്ടാക്കട ജെ.സി.ബി കൊലപാതകക്കേസില്‍ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പൊലീസിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം നെടുമങ്ങാട് ഡി.വൈ.എസ്.പി അന്വേഷിക്കുന്നുണ്ട്. മണ്ണുമാഫിയക്ക് വേണ്ടി പൊലീസ് ഏജൻസി പണി എടുക്കുകയാണെന്ന് എം. വിന്‍സന്‍റ് എം.എല്‍.എ ആരോപിച്ചിരുന്നു.

ജനവരി 24ന് പുലര്‍ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീതിന്റെ പുരയിടത്തിൽ നിന്ന് മണ്ണ് മാഫിയകൾ മണ്ണ് കടത്താൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സംഗീതിനെ ജെ.സി.ബി ഇടിച്ച് കൊല്ലുകയായിരുന്നു.