LiveTV

Live

Kerala

ക്ഷേമപെന്‍ഷനുകള്‍ 100 രൂപ കൂട്ടി; 1300 രൂപയാക്കി

എല്‍.ഡി.എഫ് 22000 കോടി ക്ഷേമപെൻഷന് ചെലവഴിച്ചതായി തോമസ് ഐസക് പറഞ്ഞു

ക്ഷേമപെന്‍ഷനുകള്‍ 100 രൂപ കൂട്ടി; 1300 രൂപയാക്കി

എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട്‌ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ഇതോടെ ക്ഷേമപെന്‍ഷന്‍ തുക 1300 രൂപയാകും.

ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടി കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ സര്‍ക്കാര്‍ വിതരണം ചെയ്തത് 9311 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എല്‍.ഡി.എഫ് 22000 കോടി ക്ഷേമപെൻഷന് ചെലവഴിച്ചതായി തോമസ് ഐസക് പറഞ്ഞു.