LiveTV

Live

Kerala

വേമ്പനാട്ട് കായലിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു

കടൽ നിരപ്പിനെക്കാൾ കായൽ ജല നിരപ്പ് താഴുന്നത് കൃഷി പാടങ്ങളിലേക്ക് ഉപ്പുവെള്ളം എത്താൻ ഇടയാക്കും. എക്കലും ചെളിയും നിറഞ്ഞ് കായലിന് ആഴം കുറഞ്ഞതും ജലം സംഭരിക്കാനുളള ശേഷി നഷ്ടപ്പെടുത്തി

വേമ്പനാട്ട് കായലിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു

വേനൽ നേരത്തെ ആരംഭിതോടെ വേമ്പനാട്ട് കായലിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. ഇത് കായലോര മേഖലയിലെ കർഷകരെ ആശങ്കയിലാക്കുകയാണ്. കടൽ നിരപ്പിനെക്കാൾ കായൽ ജല നിരപ്പ് താഴുന്നത് കൃഷി പാടങ്ങളിലേക്ക് ഉപ്പുവെള്ളം എത്താൻ ഇടയാക്കും. എക്കലും ചെളിയും നിറഞ്ഞ് കായലിന് ആഴം കുറഞ്ഞതും ജലം സംഭരിക്കാനുളള ശേഷി നഷ്ടപ്പെടുത്തി. പൊതുവെ കുംഭമാസത്തിലാണ് കേരളത്തിൽ വേനൽ ആരംഭിക്കുന്നതെങ്കിലും ഇക്കുറി മകരത്തിൽ തന്നെ സംസ്ഥാനം ചുട്ടുപൊള്ളുകയാണ്‌.

35 ഡിഗ്രിക്ക് മുകളിൽ പകൽ സമയത്തെ താപനില ഉയർന്നതോടെ വേമ്പനാട് കായലും മെലിയുകയാണ്. കഴിഞ്ഞ തവണ മാർച്ചിൽ 30 സെന്റിമീറ്റർ ജലം താഴ്ന്നെങ്കിൽ ഇത്തവണ അത് ഫെബ്രുവരിയിൽ തന്നെ സംഭവിച്ചു. കുട്ടനാട്ടിൽ വൈകിയാണ് പുഞ്ചകൃഷി ഇറക്കിയത്. ഉപ്പുവെള്ളം കയറിയാൽ കൃഷി നശിക്കും. കായലിലെ ലവണാംശം വർധിക്കുന്നത് കരിമീൻ കൃഷിക്കും ഭീഷണിയാണ്‌. മീനച്ചിൽ, പമ്പ, അച്ചൻകോവിൽ നദികളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതും വേമ്പനാട് കായലിലെ ജലനിരപ്പ് കുറയാൻ കാരണമായി.