LiveTV

Live

Kerala

ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രമേയുള്ളൂവെന്ന് പ്രതിപക്ഷം

ബജറ്റില്‍ പുറംചട്ട മാത്രമാണ് പുതിയതെന്നായിരുന്നു എം.കെ മുനീറിന്‍റെ പ്രതികരണം.

ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രമേയുള്ളൂവെന്ന് പ്രതിപക്ഷം

ജനങ്ങളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പിച്ച ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രമേയുള്ളൂവെന്ന് പ്രതിപക്ഷം. മാന്ദ്യത്തെ മറികടക്കാന്‍ നിര്‍ദേശങ്ങളില്ലാത്ത ബജറ്റില്‍ കഴിഞ്ഞ പല ബജറ്റുകളിലായി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ധനകാര്യ മാനേജ്മെന്‍റിലെ പിടിപ്പുകേടിന് ജനങ്ങളെ ശിക്ഷിക്കുകയാണെന്ന് എം.കെ മുനീറും കുറ്റപ്പെടുത്തി.

ഭൂമിയുടെ ന്യായവില ഉയര്‍ത്തിയത്, നികുതി, ഫീസ് വര്‍ധന ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ കുറക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇടുക്കി പാക്കേജ്, വയനാട് കാപ്പി, മണല്‍വാരല്‍ സ്ഥിരം പല്ലവികള്‍ ആവര്‍ത്തിക്കുകയാണ് ഈ ബജറ്റിലുമെന്ന് ചെന്നിത്തല വിമര്‍ശിച്ചു.

ബജറ്റില്‍ പുറംചട്ട മാത്രമാണ് പുതിയതെന്നായിരുന്നു എം.കെ മുനീറിന്‍റെ പ്രതികരണം. വെള്ളക്കരം കൂട്ടാനുള്ള നീക്കത്തെ ചെറുക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി.