LiveTV

Live

Kerala

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കൊളാറ്ററല്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കും

2020 -21 ല്‍ പുതിയ തൊഴില്‍ ദായകര്‍ക്ക് പി.എഫ് അടവിന് ഒരു മാസത്തെ ശമ്പളം സബ്സിഡിയായി നല്‍കും

 സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കൊളാറ്ററല്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കും

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കെ.എഫ്.സി.യും കെ.എസ്.ഐ.ഡി.സിയും കൊളാറ്ററല്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ അറിയിച്ചു. 2020 -21 ല്‍ പുതിയ തൊഴില്‍ ദായകര്‍ക്ക് പി.എഫ് അടവിന് ഒരു മാസത്തെ ശമ്പളം സബ്സിഡിയായി നല്‍കും. സംസ്ഥാനം കൂടുതല്‍ നിക്ഷേപ സൌഹൃദമായി സ്വകാര്യ കമ്പനികള്‍ക്ക് പാര്‍ക്കുകള്‍ക്ക് സ്ഥാപിക്കാന്‍ സൌകര്യമൊരുക്കും.

ഐ.ടി മേഖലയില്‍ 89000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. 20 വര്‍ഷങ്ങള്‍ കൊണ്ട് നിര്‍മിക്കേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കിഫ്ബിയിലൂടെ യാഥാര്‍ഥ്യമാവും. കിഫ്ബി 20000 കോടി ഈ വര്‍ഷം ചെലവഴിക്കും. 675 പദ്ധതികളിലായി 38028 കോടിക്ക് അനുമതി നല്‍കിയെന്നും ധനമന്ത്രി ബജറ്റില്‍ അറിയിച്ചു.