LiveTV

Live

Kerala

ബജറ്റില്‍ പ്രവാസികള്‍ക്കായി വകയിരുത്തിയത്..

വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവരുടെ പുനരധിവാസത്തിനാണ് ബജറ്റില്‍ കൂടുതല്‍ പരിഗണന.

ബജറ്റില്‍ പ്രവാസികള്‍ക്കായി വകയിരുത്തിയത്..

സംസ്ഥാനത്തിന്‍റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ പ്രവാസികള്‍ക്കായി പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രാതിനിധ്യം ഉറപ്പാക്കാന്‍ ധനമന്ത്രി ശ്രമിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവരുടെ പുനരധിവാസത്തിനാണ് ബജറ്റില്‍ കൂടുതല്‍ പരിഗണന. ലോക കേരള സഭക്കും പ്രവാസി ക്ഷേമനിധിക്കും മുന്‍വര്‍ഷത്തേക്കാള്‍ അധികതുക വകയിരുത്തി.

കേന്ദ്രബജറ്റിലെ പ്രവാസി വിരുദ്ധ പ്രഖ്യാപനങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ധനമന്ത്രി തോമസ് ഐസക് വിദേശ മലയാളികള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ക്കുള്ള പുനരധിവാസ പദ്ധതിക്കുള്ള വിഹിതം മൂന്നിരട്ടി വര്‍ധിപ്പിച്ചു. 30 കോടിയില്‍ നിന്ന് 90 കോടിയാക്കി.

പ്രവാസി ക്ഷേമനിധിക്ക് 9 കോടി, പ്രവാസി സംഘടനകളുടെ ധനസഹായത്തിന് 2 കോടി, ലോകകേരളസഭക്ക് 12 കോടി, മലയാളം മിഷന് 3 കോടി, എയര്‍ ആംബുലന്‍സിന് ഒന്നരക്കോടി എന്നിങ്ങനെയാണ് മറ്റ് പദ്ധതികള്‍. വിദേശ ജോലിക്കായുളള ജോബ് പോര്‍ട്ടല്‍ പരിഷ്കരിക്കാന്‍ ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.