LiveTV

Live

Kerala

കൊറോണ ആശങ്ക അകലുന്നു: ജാഗ്രത തുടരും

അസുഖം സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന മൂന്ന് വിദ്യാർത്ഥികളുടെയും ആരോഗ്യനില തൃപ്തികരമാണ്.

കൊറോണ ആശങ്ക അകലുന്നു: ജാഗ്രത തുടരും

സംസ്ഥാനത്ത് കൊറോണ ആശങ്ക അകലുന്നു. പുതുതായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അസുഖം സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന മൂന്ന് വിദ്യാർത്ഥികളുടെയും ആരോഗ്യനില തൃപ്തികരമാണ്. 2826 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

ഫെബ്രുവരി 3ന് കാസർഗോഡുള്ള വിദ്യാർത്ഥിക്ക് കൊറോണ സ്ഥിരീകരിച്ച ശേഷം മറ്റൊരാൾക്കും രോഗം വന്നിട്ടില്ല. തൃശൂരിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 10 പേരെയും കാസർഗോഡ് 2 പേരെയും ആലപ്പുഴയിൽ ഒരാളെയും ഇന്നലെ ഡിസ്ചാർജ് ചെയ്തു. നിലവിൽ 83 പേർ കൂടി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.

ഏകോപന പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസ്സുകളും ഫലം കണ്ടുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ആശങ്ക അകന്നെങ്കിലും ജാഗ്രത തുടരാൻ തന്നെയാണ് തീരുമാനം. രോഗം ബാധിച്ച മൂന്ന് വിദ്യാർത്ഥികളുടെയും സാമ്പിൾ വീണ്ടും പരിശോധനയ്ക്കയച്ചതിന്റെ ഫലവും പോസിറ്റീവാണ്. ഒരാഴ്ച കഴിയുമ്പോൾ ഇതും നെഗറ്റീവാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.