LiveTV

Live

Kerala

ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ ഇന്ന് നാട്ടിലെത്തും

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സിംഗപ്പൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് വിദ്യാര്‍ഥികള്‍ കുടുങ്ങിയത്.

ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ ഇന്ന് നാട്ടിലെത്തും

ചൈനയിലെ കുന്‍മിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ ഇന്ന് നാട്ടിലെത്തിക്കും. രാത്രി 11.30നാണ് വിദ്യാര്‍ഥികള്‍ കൊച്ചി വിമാനത്താവളത്തിലെത്തുക. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സിംഗപ്പൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് വിദ്യാര്‍ഥികള്‍ കുടുങ്ങിയത്.

ചൈനയിലെ ഡാലിയന്‍ സര്‍വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ഥികളടക്കം 21 പേരാണ് നാട്ടിലേക്ക് മടങ്ങാനാകാതെ കുന്‍മിംഗ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിദ്യാര്‍ഥികളുടെ താമസ സ്ഥലത്തും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്. സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ടിക്കറ്റെടുത്ത് വ്യാഴാഴ്ച രാവിലെ ചൈനീസ് സമയം ഒരു മണിക്ക് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവരം അറിയുന്നത്. വിദ്യാര്‍ഥികള്‍ എയര്‍പോര്‍ട് അതോറിട്ടിയേയും വിമാനകമ്പനിയെയും സമീപിച്ചിട്ടും ഫലമുണ്ടായില്ല.

കൊറോണ ആശങ്ക അകലുന്നു: ജാഗ്രത തുടരും
Also Read

കൊറോണ ആശങ്ക അകലുന്നു: ജാഗ്രത തുടരും

ഇതോടെ വിദ്യാര്‍ഥികളിലൊരാള്‍ തങ്ങളുടെ പ്രതിസന്ധി വ്യക്തമാക്കിയിട്ടുളള വാട്ട്സ്ആപ്പ് വീഡിയോ പുറത്തുവിട്ടു. ഇത് വാര്‍ത്തയായതതോടെയാണ് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ടത്. ബാങ്കോക്ക് വഴിയാണ് വിദ്യാര്‍ഥികള്‍ കൊച്ചിയിലെത്തുക.