LiveTV

Live

Kerala

25 രൂപക്ക് ഊണ്; 1000ഭക്ഷണ ശാലകള്‍ തുടങ്ങും

വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്

25 രൂപക്ക് ഊണ്; 1000ഭക്ഷണ ശാലകള്‍ തുടങ്ങും

25രൂപക്ക് ഊണ് ലഭിക്കുന്നതിനായി കുടുംബശ്രീയുടെ 1000 ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. 20കോടി രൂപ ഇതിനായി മാറ്റിവച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.

അഗതികളും അശരണരുമായ എല്ലാവര്‍ക്കും ഒരു നേരത്തെയെങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് വിശപ്പു രഹിത കേരളം.

കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രി​ക്കും ഭ​ക്ഷ​ണ ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​ക. ലോ​ക പ​ട്ടി​ണി സൂ​ചി​ക​യി​ല്‍ താ​ഴേ​ക്ക് പോ​കു​ന്ന രാ​ജ്യ​ത്തി​ല്‍ വി​ശ​പ്പ് ര​ഹി​ത സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കും മ​റ്റും സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വീ​ട്ടി​ലെ​ത്തി​ച്ച് ന​ല്‍​കും. അ​ത​ല്ലെ​ങ്കി​ല്‍ പ​ര​മാ​വ​ധി 25 രൂ​പ​യ്ക്ക് ഊ​ണ് ന​ല്‍​കു​ന്ന ഭ​ക്ഷ​ണ ശാ​ല​ക​ള്‍ തു​ട​ങ്ങും. 10 ശ​ത​മാ​നം ഊ​ണു​ക​ള്‍ സൗ​ജ​ന്യ​മാ​യി സ്‌​പോ​ണ്‍​സ​ര്‍​മാ​രെ ഉ​പ​യോ​ഗി​ച്ച് ന​ല്‍​ക​ണം. ഇ​തി​നാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ റേ​ഷ​ന്‍ വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ല്‍​കും. ഈ ​മാ​ന​ദ​ണ്ഡ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​മ്പ​ല​പ്പു​ഴ- ചേ​ര്‍​ത്ത​ല താ​ലൂ​ക്കു​ക​ളെ വി​ശ​പ്പ് ര​ഹി​ത മേ​ഖ​ല​ക​ളാ​യി ഏ​പ്രി​ല്‍ മാ​സം മു​ത​ല്‍ പ്ര​ഖ്യാ​പി​ക്കും. 2020-21 വ​ര്‍​ഷം ഈ ​പ​ദ്ധ​തി കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​മാ​യി 20 കോ​ടി വ​ക​യി​രു​ത്തു​മെ​ന്നും ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ‌ പ​റ​ഞ്ഞു.