LiveTV

Live

Kerala
live

ബജറ്റ് അവതരണം അവസാനിച്ചു; - Live Updates

പ്രതികൂല സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ജനാധിപത്യവും സ്വേച്ഛാധിപത്യവും നേര്‍ക്കുനേര്‍ വന്നിരിക്കുന്നു. പൌരത്വ നിയമം രാജ്യത്ത് പടര്‍ത്തുന്ന ആശങ്ക വലുത്.

ബജറ്റ് അവതരണം അവസാനിച്ചു;  - Live Updates

ജലഗതാഗത വകുപ്പിന് 111 കോടി

Last updated

2 ലക്ഷം വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനം നികുതി

Last updated

15 ലക്ഷം വരെ വില വരുന്ന കാറുകള്‍ക്കും മറ്റു സ്വാകാര്യ വാഹനങ്ങള്‍ക്കും 2 ശതമാനം നികുതി

Last updated

ഡാമുകളില്‍ മണല്‍വാരല്‍ തുടങ്ങും

നാല് മാസത്തിനുള്ളില്‍ ആറ് ഡാമുകളില്‍ ടെന്‍ഡര്‍ പൂര്‍ത്തിയാക്കും

Last updated

താമസിക്കുന്ന കെട്ടിടങ്ങളുടെ ആഡംബര നികുതി കൂട്ടി-16 കോടി അധിക വരുമാനം

Last updated

ഭൂമിയുടെ ന്യായവിലയിൽ 10% വർദ്ധന

വന്‍കിട പദ്ധതികളുടെ സമീപത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം വര്‍ധിപ്പിക്കും

Last updated

രജിസ്ട്രേഷന്‍ നടപടികള്‍ സ്മാര്‍ട്ടാക്കും

Last updated

സർക്കാർ -എയ്ഡഡ് ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ നികുതി വർദ്ധിപ്പിക്കും

Last updated

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദ്യ അഞ്ചു വര്‍ഷത്തില്‍ നികുതിയിളവ്

Last updated

വാറ്റ് കുടിശ്ശികക്ക് ഡിസം 31 വരെ അവധി

വാറ്റ് കുടിശ്ശിക 13000 കോടി രൂപ

Last updated

ജി.എസ്.ടി പിരിവിന് 12 ഇന കര്‍മ്മ പരിപാടി

നികുതി വെട്ടിപ്പ് കണ്ടെത്താന്‍ ഊര്‍ജ്ജിത നടപടികള്‍

ജി.എസ്.ടി വകുപ്പിലെ 75% ഉദ്യോഗസ്ഥരെ നികുതി പിരിവിലേക്ക് മാറ്റും

Last updated

കാര്‍ വാങ്ങുന്നതിന് പകരം ഇലക്ട്രിക് കാര്‍ വാടകക്കെടുക്കും

Last updated

ഓരോ വകുപ്പിലെയും ജീവനക്കാരുടെ എണ്ണം പരിശോധിക്കും

Last updated

ജി.എസ്.ടിയില്‍ 234 ജീവനക്കാര്‍ അധികം

Last updated

തദ്ദേശ സ്ഥാപനങ്ങളില്‍ ജീവനക്കാരെ പുനര്‍വിന്യസിക്കും

Last updated

കെ.ഇ.ആര്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യും

Last updated

18119 തസ്തികകള്‍ എയിഡഡ് മേഖലയില്‍ അധികമായി സൃഷ്ടിക്കപ്പെട്ടു

എയ്ഡഡ് മേഖലയിൽ നിയന്ത്രണം വരുന്നു

അധ്യാപക തസ്തികയില്‍ നിയന്ത്രണം

Last updated

അധിക ചെലവ് നിയന്ത്രിക്കും

ഒന്നിലേറെ പെന്‍ഷന്‍ വാങ്ങുന്നവരെ ഒഴിവാക്കും

ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അനര്‍ഹരെ ഒഴിവാക്കും

ഇതുവഴി 700 കോടി ചെലവ് ലാഭിക്കാം

Last updated

ഇമ്പിച്ചിക്കോയയുടെ വീട് ഏറ്റെടുക്കാന്‍ 5 കോടി

Last updated

കെ.എം മാണി സ്മാരകം - 5 കോടി

Last updated

പട്ടിക വിഭാഗത്തില്‍ നിന്നുള്ള സംവിധായകര്‍ക്ക് 3 കോടി

Last updated

ലളിതകലാ അക്കാദമി 7 കോടി

Last updated

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 5 കോടി

Last updated

സന്നദ്ധ സംഘടനകള്‍ നടത്തുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ - 40 കോടി

ബഡ്സ് സ്കൂളിന് 35 കോടി

Last updated

ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതികള്‍ ക്കായി 50 കോടി

Last updated

പട്ടിക ജാതി -പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട 10000 പേര്‍ക്ക് തൊഴില്‍ നല്‍കും

Last updated

വനത്തിനുള്ളിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ 106 കോടി

Last updated

വനം വകുപ്പ് 179 കോടി

Last updated

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ പദ്ധതികള്‍ 24 കോടി

Last updated

വാട്ടര്‍ അതോറിറ്റിക്ക് 625 കോടി

വാട്ടര്‍ അതോറിറ്റി കുപ്പിവെള്ളം ഈ വര്‍ഷം യാഥാര്‍ഥ്യമാക്കും

Last updated

സാങ്കേതിക വിദ്യാഭ്യാസ മേഖലക്ക് 210 കോടി

Last updated

കോളജുകളില്‍ ആയിരം അധ്യാപക തസ്തികകള്‍ അനുവദിക്കും

Last updated

സര്‍വ്വകലാശാലകള്‍ക്ക് കെട്ടിട നിര്‍മാണത്തിന് 140 കോടി

എല്ലാ സർക്കാർ കോളജുകളിലേയും ലബോറട്ടറികൾ നവീകരിക്കും

Last updated

പ്രവാസി ചിട്ടി ഇതരസംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും

കെ.എസ്.എഫ്.ഇ കുടുംബശ്രീ ചിട്ടികള്‍ ആരംഭിക്കും

Last updated

കെ.എഫ്.സിക്ക് 200 കോടി

കെ.എഫ്.സി 2000 കോടി വായ്പയായി സമാഹരിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കെ.എഫ്.സി 300 കോടി രൂപ വായ്പ നല്‍കും. പലിശ സര്‍ക്കാര്‍ വഹിക്കും.

Last updated

കൈത്തറി മേഖലയ്ക്ക് 153 കോടി

Last updated

കശുവണ്ടി മേഖലയ്ക്ക് 135 കോടി

Last updated

യന്ത്രവൽകൃത മേഖലയിലെ തൊഴിലാളികൾക്ക് മിനിമം 600 രൂപ വേതനം ഉറപ്പാക്കും

Last updated

തരിശുരഹിത ഗ്രാമങ്ങളുടെ എണ്ണം വർധിപ്പിക്കും

Last updated

പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടും

Last updated

കയറുൽപ്പാദനം 40000 ടണ്ണായി വർധിപ്പിക്കും

Last updated

ജലസേചനം 864 കോടി, ട്രിപ് ഇറിഗേഷന്‍ വ്യാപിപ്പിക്കും, 14 കോടി

ജലസേചന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ 230 കോടി

Last updated

മൃഗസംരക്ഷണ വകുപ്പിന് 422 കോടി

Last updated

പച്ചക്കറി മേഖലക്ക് 500 കോടി

Last updated

പുരയിട കൃഷിക്ക് 18 കോടി

Last updated

നാളികേര വികസനം - കേരം തിങ്ങും കേരള നാട് പദ്ധതി

Last updated

കാസര്‍കോഡ് പാക്കേജ് 90 കോടി

Last updated

ഇടുക്കി പാക്കേജ് 1000 കോടി

Last updated

വയനാട് കാര്‍ഷിക മേഖലക്ക് 13 കോടി

വയനാട് പാക്കേജ് 2000 കോടി. മൂന്ന് വര്‍ഷം കൊണ്ട് നടപ്പാക്കും

Last updated

വയനാട് - 70 ലക്ഷം മരങ്ങള്‍ വെച്ചുപിടിപ്പിക്കും

Last updated

കുട്ടനാട് വെള്ളപ്പൊക്ക നിര്‍മാര്‍ജ്ജനത്തിന് 74 കോടി

Last updated

തീരദേശ അടങ്കല്‍ 1000 കോടി

Last updated

ഓഖി പുനരധിവാസം

അരുണാ റോയിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തും

Last updated

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യപദ്ധതികള്‍ക്ക് 10 കോടി

Last updated

ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിക്കും

Last updated

കാരുണ്യ സ്കീം ആനുകൂല്യം തുടരും

Last updated

സ്കൂള്‍ യൂണിഫോം അലവന്‍സ് 600 രൂപയാക്കി

അധ്യാപകരുടെയും ആയമാരുടെയും അലവന്‍സ് 500 രൂപ വര്‍ധിപ്പിക്കും

Last updated

പൊതുവിദ്യാഭ്യാസ അടങ്കല്‍ 19130 കോടി

Last updated

മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും കൂടി 40000 വീടുകള്‍

Last updated

കുടുംബശ്രീകള്‍ക്ക് 4 ശതമാനം പലിശക്ക് 3000 കോടി വായ്പ

Last updated

എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍

Last updated

കേരള ചിക്കന്‍ കൌണ്ടറുകള്‍ 200 എണ്ണം

Last updated

വിശപ്പുരഹിത സംസ്ഥാനമായി മാറ്റും, ഇതിനായി 20 കോടി

അമ്പലപ്പുഴ, ചേര്‍ത്തല - വിശപ്പുരഹിത മേഖലയായി ഈ വര്‍ഷം പ്രഖ്യാപിക്കും. 25 രൂപക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ കുടുംബശ്രീയുടെ കീഴില്‍.

Last updated

12074 കോടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തുന്നു

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 9100 കോടി അധികം

Last updated

ലൈഫ് മിഷന് 2000 കോടി

Last updated

ഫലവൃക്ഷ പച്ചക്കറി വ്യാപനത്തിന് 1000 കോടി, ചെറുകിട കാര്‍ഷിക മേഖലകളിലും സ്റ്റാര്‍ട്ട് അപ്പുകള്‍

Last updated

12000 പൊതു കക്കൂസുകള്‍ നിര്‍മിക്കും

Last updated

ഖരമാലിന്യ സംസ്കരണം - 500 പഞ്ചായത്തുകളില്‍ പദ്ധതി

Last updated

ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി

Last updated

സെപ്ടിക് ടാങ്കുകള്‍ക്ക് 5 കോടി

തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തും. 50000 കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യും.

Last updated

പൊതുമേഖലക്ക് 280 കോടി, ഇടത്തരം -വന്‍കിട വ്യവസായങ്ങള്‍ക്ക് 468 കോടി

Last updated

ലോക കേരള സഭക്ക് 12 കോടി

Last updated

പതിനായിരം നഴ്സുമാര്‍ക്ക് ഫിനിഷിങ് കോഴ്സ് 5 കോടി

Last updated

പ്രവാസി സംഘടനകള്‍ക്ക് ധനസഹായത്തിന് 2 കോടി

Last updated

സാന്ത്വനം പദ്ധതിക്ക് 27 കോടി

Last updated

ഗ്രീന്‍ഫീല്‍ഡ് റെയില്‍പാതക്കായി ഭൂമി ഏറ്റെടുക്കും

ബജറ്റ് അവതരണം അവസാനിച്ചു;  - Live Updates

സ്ഥിരമായി 10000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം - കാസര്‍കോഡേക്ക് എത്താന്‍ സാധിക്കും. 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.

Last updated

കാന്‍സറിനുള്ള മരുന്ന് വില കുറയും

മരുന്ന് നിര്‍മാണത്തിന് 50 കോടി. കെ.എസ്.ടി.പിക്ക് 4.4 ഏക്കറില്‍ കിഫ്ബി സഹായത്തോടെ ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ്.

Last updated

പൊതുമേഖലക്ക് 280 കോടി

Last updated

ടൂറിസം

ടൂറിസം പ്രമോഷന് 320 കോടി. ബോട്ട് ലീഗിനും ജലകായികമേളകള്‍ക്കും 20 കോടി. മുസിരിസ് പദ്ധതി 2021 ല്‍ കമ്മിഷന്‍ ചെയ്യും. ആലപ്പുഴയില്‍ ഒരു ഡസന്‍ മ്യൂസിയങ്ങള്‍. മലബാര്‍ ടൂറിസം മേഖലക്ക് പ്രത്യേക ഊന്നല്‍. ധര്‍മ്മടത്ത് ഹോട്ടല്‍ മാനേജ്മെന്റ് കോളജ്.

Last updated

കൊച്ചി മെട്രോക്ക് പുതിയ രണ്ട് ലൈനുകള്‍, 3025 കോടി ചെലവ്

കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിക്ക് 2.5 കോടി. കൊച്ചി നഗരത്തില്‍ ആകെ 6000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

Last updated

5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും

പൊതുമരാമത്ത് നടത്തുന്നത് 25000 കോടിയുടെ നിര്‍മാണങ്ങള്‍

Last updated

2020 നവംബര്‍ മുതല്‍ സി.എഫ്.എല്‍ ബള്‍ബുകളുടെ വില്‍പ്പന നിരോധിക്കും

സൌരോര്‍ജ്ജം 500 മെഗാ വാട്ട് സ്ഥാപിക്കും. ഊര്‍ജ്ജമേഖലയില്‍ അടങ്കല്‍ 1760 കോടി.

Last updated

ഐ.ടി മേഖലയില്‍ 89000 പേര്‍ക്ക് തൊഴില്‍

സ്വകാര്യ കമ്പനികള്‍ക്ക് പാര്‍ക്കുകള്‍ക്ക് സ്ഥാപിക്കാന്‍ സൌകര്യമൊരുക്കും. സംസ്ഥാനം കൂടുതല്‍ നിക്ഷേപ സൌഹൃദമായി. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കെ.എഫ്.സി യും കെ.എസ്.ഐ.ഡി.സിയും കൊളാറ്ററല്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കും. 2020 -21 ല്‍ പുതിയ തൊഴില്‍ ദായകര്‍ക്ക് പി.എഫ് അടവിന് ഒരു മാസത്തെ ശമ്പളം സബ്സിഡിയായി നല്‍കും.

Last updated

675 പദ്ധതികളിലായി 38028 കോടിക്ക് അനുമതി നല്‍കി

കിഫ്ബി 20000 കോടി ഈ വര്‍ഷം ചെലവഴിക്കും. 20 വര്‍ഷങ്ങള്‍ കൊണ്ട് നിര്‍മിക്കേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കിഫ്ബിയിലൂടെ യാഥാര്‍ഥ്യമാവും.

Last updated

നെല്‍ കൃഷി വിസ്തൃതി കൂടി

നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റിക്ക് 40 കോടി

Last updated

പ്രവാസി ക്ഷേമത്തിന് 90 കോടി

Last updated

ലൈഫ് മിഷന്‍ വഴി 2 ലക്ഷത്തില്‍പരം വീടുകള്‍ നിര്‍മിച്ചു

അടുത്ത വര്‍ഷം ഒരു ലക്ഷം ഫ്ലാറ്റുകള്‍ നിര്‍മിക്കും. 500 മെഗാ വാട്ട് സ്ഥാപിത ശേഷി അധികമായി ഉത്പാദിപ്പിക്കുന്നിതിനുള്ള പദ്ധതികള്‍ കൊണ്ടുവരും.

Last updated

തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 12024 കോടിയാക്കി

ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി. തീരദേശ പാക്കേജ് 1000 കോടി. പൊതുമരാമത്ത് വകുപ്പ് 4 വര്‍ഷം കൊണ്ട് 14623 കി.മീ റോ‍ഡുകള്‍ നിര്‍മിച്ചു. മൂലധന ചിലവ് 14000 കോടിയായി ഉയർത്തി. പൊതുമരാമത്ത് വകുപ്പിന് 1102 കോടി. പൊതു വിദ്യാലയങ്ങളിൽ 5 ലക്ഷത്തോളം അധികം വിദ്യാർത്ഥികൾ വന്നു.

Last updated

ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിക്കും

എല്ലാ ക്ഷേമ പെന്‍ഷനുകളും 1300 രൂപയാക്കി. 22000 കോടി ക്ഷേമപെൻഷന് ചിലവഴിച്ചു.

Last updated

വികസന സ്തംഭനമുണ്ടാക്കാന്‍ അനുവദിച്ചിട്ടില്ല

യു.ഡി.എഫിന്റെ 5 വര്‍ഷത്തെ തകര്‍ച്ച നാല് വര്‍ഷം കൊണ്ട് മറികടന്നു

Last updated

ജി.എസ്.ടിയില്‍ കേന്ദ്രം വീഴ്ത്തി

ജി.എസ്.ടി കൌണ്‍സില്‍ വാഗ്ദാനങ്ങളില്‍ നിന്ന് കേന്ദ്രം ഏകപക്ഷീയമായി പിന്മാറി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളെ തെല്ലും പരിഗണിക്കുന്നില്ല. സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലെ വിടവ് പ്രതിസന്ധിയുടെ ആക്കം കൂട്ടി. ജി.എസ്.ടി പ്രതീക്ഷിച്ച നേട്ടം യാഥാര്‍ഥ്യമായില്ല. നികുതി വരുമാനത്തില്‍ 10113 കോടിയുടെ കുറവ്.

Last updated

ബജറ്റ് അവതരണം തത്സമയം കാണാം

Last updated

പ്രമേയം പാസാക്കിയത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക

കേരളം പുതിയ മാതൃക സൃഷ്ടിക്കുന്നു. സമരങ്ങള്‍ക്ക് കേരളം ആവേശം പകര്‍ന്നു. ഭയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കീഴടങ്ങില്ല. സമരക്കാരായ യുവാക്കളിലാണ് ഇന്ത്യയുടെ ഭാവി.

Last updated

സംസ്ഥാനത്തിന്റെ ധനമാനേജ്മെന്റിനെ കേന്ദ്രം മാനിക്കുന്നില്ല

വായ്പ വെട്ടിക്കുറച്ചു. കേന്ദ്ര പദ്ധതി കുടിശ്ശിക വര്‍ധിക്കുന്നു. 2330 കോടി രൂപയുടെ കുറവാണ് വരാന്‍ പോകുന്നത്. അവസാന മൂന്ന് മാസം കേരള സര്‍ക്കാറിന് അസ്സല്‍ വായ്പ ഒന്നുമില്ല. 1920 കോടി വായ്പെയെടുക്കാനേ അധികാരമുള്ളൂ. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കേന്ദ്രം ഇല്ലാതാക്കുന്നു. വ്യക്തികളെ പോലെ സര്‍ക്കാര്‍ പെരുമാറിയാല്‍ മാന്ദ്യം വര്‍ധിക്കും. തൊഴിലില്ലായ്മ സര്‍വ്വകാല റെക്കോര്‍ഡില്‍. 2009ന് സമാനമായ സാഹചര്യത്തിലേക്ക് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ കൂപ്പ് കുത്തുന്നു.

Last updated

ധനപ്രതിസന്ധി സംസ്ഥാനത്ത് വികസനപ്രതിസന്ധിയുണ്ടാക്കാന്‍ അനുവദിക്കില്ല.

മുന്‍ സര്‍ക്കാറിന്റെ ധനപ്രതിസന്ധി നാല് വര്‍ഷം കൊണ്ട് പരിഹരിച്ചു. ജി.എസ്.ടി നിരക്ക് വെട്ടിക്കുറച്ചത് തിരിച്ചടിയായി. ജി.എസ്.ടിയില്‍ പ്രതീക്ഷിച്ച നേട്ടം യാഥാര്‍ഥ്യമായില്ല.

Last updated