LiveTV

Live

Kerala

കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് എ ഗ്രൂപ്പിനുള്ളിൽ വിഭാഗീയത ശക്തം

മുതിർന്ന നേതാക്കളെ അവഗണിച്ച് കൂടിയാലോചനകൾ ഇല്ലാതെ ടി.സിദ്ദിഖ് ഒറ്റയ്ക്ക് തീരുമാനങ്ങളെടുത്ത് നടപ്പാക്കുകയാണെന്നാണ് ആരോപണം 

കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് എ ഗ്രൂപ്പിനുള്ളിൽ വിഭാഗീയത ശക്തം

കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് എ ഗ്രൂപ്പിനുള്ളിൽ വിഭാഗീയത ശക്തമാകുന്നു. എ ഗ്രൂപ്പിലെ വിമതരുടെ കൂട്ടായ്മ കോഴിക്കോട് യോഗം ചേർന്നു .മുതിർന്ന നേതാക്കളെ അവഗണിച്ച് കൂടിയാലോചനകൾ ഇല്ലാതെ ടി.സിദ്ദിഖ് ഒറ്റയ്ക്ക് തീരുമാനങ്ങളെടുത്ത് നടപ്പാക്കുകയാണെന്നാണ് ആരോപണം.

ജില്ലയിൽ എ ഗ്രൂപ്പിനുള്ള സ്ഥാനങ്ങൾ ടി. സിദ്ദിഖിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കനുസരിച്ചാണെന്നാണ് എ ഗ്രൂപ്പിലെ വിമതപക്ഷത്തിന്റെ ആരോപണം. എ ഗ്രൂപ്പിലെ ജില്ലയിലെ പ്രമുഖ നേതാക്കളായ പി.എം സുരേഷ് ബാബു ,കെ സി അബു എന്നിവരെ കെ.പി.സി.സി ഭാരവാഹി പട്ടികയിൽ നിന്നവഗണിച്ചതിന് പിന്നിൽ ഇടപ്പെടലുകളുണ്ടായി. ഡി സി സി ജില്ല അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരെ കൊണ്ടുവരണമെന്നതിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്നും വിമതപക്ഷത്തിന് പരാതിയുണ്ട്.

ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗം യോഗം ചേർന്നത്. യോഗം ചേരാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് ഉമ്മൻ ചാണ്ടി നേതാക്കളോടാവശ്യപ്പെട്ടിരുന്നു. തുടർന്ന് രാജീവ് വിചാർ വേദിയുടെ പേരിലായിരുന്നു യോഗം. ജില്ലയിൽ എ ഗ്രൂപ്പിന്റെ 23 ഡി.സി.സി ഭാരവാഹികളും 8 ബ്ലോക്ക് പ്രസിഡന്റുമാരുമടക്കമുള്ളവർ പങ്കെടുത്തെന്നാണ് വിവരം. ഉമ്മൻ ചാണ്ടി വിഷയത്തിൽ ഇടപെടുമെന്ന വിശ്വാസത്തിലാണ് വിമത നേതാക്കൾ.