LiveTV

Live

Kerala

ഹിറ്റ്ലറുടെയും മോഡിയുടെയും മുഖങ്ങൾ ഒന്നാക്കി ചേർത്ത് ബോർഡ് സ്ഥാപിച്ചു; മലപ്പുറത്ത് ഒരാള്‍ അറസ്റ്റിൽ

ഹിറ്റ്ലറുടെയും മോഡിയുടെയും മുഖങ്ങൾ ഒന്നാക്കി ചേർത്ത് ബോർഡ് സ്ഥാപിച്ചു; മലപ്പുറത്ത് ഒരാള്‍ അറസ്റ്റിൽ

ഹിറ്റ്ലറുടെയും മോഡിയുടെയും മുഖങ്ങൾ ഒന്നാക്കി ചേർത്ത് ബോർഡ് സ്ഥാപിച്ചതിന് മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍. പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പേരിലാണ് മലപ്പുറം മങ്കട വെള്ളില പറക്കോട് പുലത്ത് മുഹമ്മദിന്റെ മകൻ അനസിനെയാണ് (23) മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തിൽ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള ബോർഡ് വെള്ളില നെരവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ചതിനാണ് കേസ്.

ബോർഡ് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്ന രീതിയിൽ ബോർഡ് പ്രദർശിപ്പിച്ചതിന് മങ്കട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടു. ബി.ജെ.പി മങ്കട പ്രാദേശിക നേതാവ് രാജീവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മങ്കട എസ്.ഐ.അബ്ദുൽ അസീസ്, വനിതാ എസ്.ഐ ഇന്ദിരാമണി, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻമാരായ അബ്ദുൽ സലാം, ബിന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.