LiveTV

Live

Kerala

ലൈഫ് മിഷന് 2000 കോടി

12074 കോടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാറ്റിവച്ചു

 ലൈഫ് മിഷന് 2000 കോടി

പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റില്‍ ലൈഫ് മിഷന് 2000 കോടി വകയിരുത്തി. 12074 കോടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാറ്റിവച്ചു. ചെറുകിട കാര്‍ഷിക മേഖലകളിലും സ്റ്റാര്‍ട്ട് അപ്പുകള്‍ ഫലവൃക്ഷ പച്ചക്കറി വ്യാപനത്തിന് 1000 കോടി ബജറ്റില്‍ വകയിരുത്തി. 12000 പൊതു കക്കൂസുകള്‍ നിര്‍മിക്കും. ക്ലീന്‍ കേരള കമ്പനിക്ക് 20 കോടിയും അനുവദിച്ചു.

50000 കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തും. സെപ്ടിക് ടാങ്കുകള്‍ക്ക് 5 കോടിയും ലോക കേരള സഭക്ക് 12 കോടിയും ബജറ്റില്‍ വകയിരുത്തി. പതിനായിരം നഴ്സുമാര്‍ക്ക് ഫിനിഷിങ് കോഴ്സ് 5 കോടിയും പ്രവാസി സംഘടനകള്‍ക്ക് ധനസഹായത്തിന് 2 കോടിയും മാറ്റിവച്ചു.