LiveTV

Live

Kerala

കശുവണ്ടി മേഖലക്ക് 135 കോടി

കൈത്തറി മേഖലക്ക് 153 കോടിയും ബജറ്റില്‍ അനുവദിച്ചു

 കശുവണ്ടി മേഖലക്ക് 135 കോടി

കശുവണ്ടി മേഖലക്ക് 135 കോടിയും കൈത്തറി മേഖലക്ക് 153 കോടിയും ബജറ്റില്‍ അനുവദിച്ചു. യന്ത്രവൽകൃത മേഖലയിലെ തൊഴിലാളികൾക്ക് മിനിമം 600 രൂപ വേതനം ഉറപ്പാക്കും. കയറുൽപ്പാദനം 40000 ടണ്ണായി വർദ്ധിപ്പിക്കും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ജലസേചനം 864 കോടി ബജറ്റില്‍ വകയിരുത്തി. മൃഗസംരക്ഷണ വകുപ്പിന് 422 കോടിയും മാറ്റിവച്ചു. പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത നേടും. തരിശുരഹിത ഗ്രാമങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. പച്ചക്കറി മേഖലക്ക് 500 കോടിയും പുരയിട കൃഷിക്ക് 18 കോടിയും അനുവദിച്ചു. നാളികേര വികസനത്തിനായി കേരം തിങ്ങും കേരള നാട് പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.