LiveTV

Live

Kerala

തായ്‌ലന്‍റ് വനിതയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ

പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തായ്‌ലന്‍റ് വനിതയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ

കൊച്ചിയിൽ വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ്‌ ഇൻസാഫ്, അൻസാരി എന്നിവരാണ് പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഒന്നാം പ്രതി മുഹമ്മദ്‌ ഇൻസാഫിന്റെ സുഹൃത്തായ വിദേശ വനിത കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ എത്തിയത്. എംജി റോഡിലെ സ്വകാര്യ ഹോട്ടലിൽ താമസിച്ചിരുന്ന യുവതിയെ കാണാനായി വൈകിട്ടോടെ ഇൻസഫും സുഹൃത്ത് അൻസാരിയും കൊച്ചിയിൽ എത്തി. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ തന്നെ പ്രതികളും മുറിയെടുത്തു. രാത്രി ഇൻസാഫിനെ കാണുവാനായി മുറിയിൽ എത്തിയ യുവതിയെ ഇൻസഫും അൻസാരിയും ചേർന്ന് പീഡിപ്പിച്ചെന്നാണ് കേസ്. എ.സി.പി ലാല്‍ജിയുടെ നേതൃത്വത്തിൽ എറണാകുളം സെൻട്രൽ പെലീസ് ആണ് പ്രതികളെ പിടികൂടിയത്.