LiveTV

Live

Kerala

ഹെല്‍മറ്റിനുള്ളില്‍ വിഷപ്പാമ്പുമായി അധ്യാപകന്‍ ബൈക്ക് ഓടിച്ചത് 11 കിലോമീറ്റര്‍

ഹെൽമറ്റിനുള്ളില്‍ പാമ്പ് ഞെരുങ്ങി ചത്ത നിലയിൽ ആയിരുന്നു.

ഹെല്‍മറ്റിനുള്ളില്‍ വിഷപ്പാമ്പുമായി അധ്യാപകന്‍ ബൈക്ക് ഓടിച്ചത് 11 കിലോമീറ്റര്‍

ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പുമായി അധ്യാപകൻ സഞ്ചരിച്ചത് 11 കിലോമീറ്റർ. ഉദയംപേരൂർ കണ്ടനാട് സ്കൂളിലെ സംസ്‌കൃത അധ്യാപകൻ കെ.എ രഞ്ജിത്തിന്‍റെ ഹെൽമറ്റിനുള്ളിലാണ് ശംഖുവരയൻ കയറിയത്.

സ്കൂളിൽ എത്തിയപ്പോഴാണ് ഹെല്‍മറ്റിനുള്ളില്‍ പാമ്പിന്റെ വാല് കാണുന്നത്. ഹെൽമറ്റിന്റെ സ്പോഞ്ചിന്റെ ഉള്ളിൽ നിന്നു പാമ്പിനെ പുറത്തെടുത്തു. ഹെൽമറ്റിനുള്ളില്‍ പാമ്പ് ഞെരുങ്ങി ചത്ത നിലയിൽ ആയിരുന്നു.

ഉഗ്ര വിഷമുള്ള പാമ്പായിരുന്നു ഹെല്‍മറ്റിനുള്ളില്‍ എന്നതിനാല്‍ ആശങ്കയായി. ഉടന്‍ തന്നെ അധ്യാപകന്‍ ആശുപത്രിയിലെത്തി വിശദ പരിശോധന നടത്തി മുറിവൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി.