LiveTV

Live

Kerala

റിയാസ് അലി കിലോമീറ്ററുകള്‍ നടക്കുന്നത് ഈ ലക്ഷ്യത്തിനാണ് 

അതറിയണമെങ്കില്‍ ഈ കഥയറിയണം. സൗത്ത് സുഡാനിലെ ഇവ എന്ന ഒമ്പത് വയസ്സുകാരിയുടെ പൊള്ളുന്ന ജീവിതകഥ

റിയാസ് അലി കിലോമീറ്ററുകള്‍ നടക്കുന്നത് ഈ ലക്ഷ്യത്തിനാണ് 

റിയാസ് അലിയെന്ന മുപ്പത്തിരണ്ടുകാരന്‍ കിലോമീറ്ററുകള്‍ നടക്കുന്നത് ഒരു ലക്ഷ്യത്തിനാണ്. അതറിയണമെങ്കില്‍ ഈ കഥയറിയണം. സൗത്ത് സുഡാനിലെ ഇവ എന്ന ഒമ്പത് വയസ്സുകാരിയുടെ പൊള്ളുന്ന ജീവിതകഥ.

അഛനും അമ്മയും സഹോദരനുമൊപ്പം ജീവിച്ച് വന്ന ഇവക്ക് ഒറ്റ പകലിന്റെ നിറവിത്യാസത്തിലാണ് മൂന്ന് പേരെയും നഷ്ടമായത്. സുഡാനിലെ ആഭ്യന്തര കലഹം അവളെ എത്തിച്ചത് 409 കിലോമീറ്റർ അകലെയുള്ള എത്യോപ്യയിലെ അഭയാർഥി ക്യാമ്പിലാണ്. പന്ത്രണ്ട് ദിനരാത്രങ്ങളാണ് അവൾ നടന്ന് തീർത്തത്. ഇത് ഒരു ഇവയുടെ മാത്രം കഥയല്ല. ദശലക്ഷക്കണക്കിന് പേരാണ് ഒരോ വർഷവും ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള അഭയാർഥി ക്യാമ്പുകളിലെത്തുന്നതെന്നാണ് റിയാസ് പറയുന്നത്.

റിയാസ് അലി കിലോമീറ്ററുകള്‍ നടക്കുന്നത് ഈ ലക്ഷ്യത്തിനാണ് 

2016ൽ മാത്രം ലോകത്തെ മൊത്തം അഭയാർഥികൾ പാലായനം ചെയ്തത് 200 കോടി കിലോമീറ്റർ ദൂരമാണ്. ഇത്രയും ദൂരം ലോക ജനത ഒന്നാകെ നടന്ന് അഭയാർഥി സമൂഹത്തോട് ഐക്യപ്പെടാനാണ് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടുന്നത്. ഈ ക്ഷണം സ്വീകരിച്ച് കിലോമീറ്ററുകള്‍ നടക്കാനുള്ള തയ്യാറെടുപ്പിലാണ് റിയാസ് അലി. ഇവ നടന്നുതീര്‍ത്ത 409 കിലോമീറ്ററുകള്‍ നടക്കാനാണ് റിയാസ് തീരുമാനിച്ചിട്ടുള്ളത്.

‘സ്റ്റെപ് വിത്ത് റെഫൂജി’ എന്നാണ് ഈ കാമ്പയിന്റെ പേര്. ലോകത്ത് ഒന്നാകെയുള്ള അഭയാർഥികളോട് ഐക്യപ്പെടുക, ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള റെഫൂജി ഏജൻസിയായ യു.എന്‍.എച്ച്.സി.ആറിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുക എന്നിങ്ങനെ രണ്ട് ലക്ഷ്യങ്ങളാണ് കാമ്പയിൻ മുന്നോട്ട് വെക്കുന്നതെന്ന് റിയാസ് പറയുന്നു.

കാമ്പയിനിങ്ങിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി ഒന്നാം തിയതി കോഴിക്കോട് നിന്നും യാത്ര പുറപ്പെട്ടിരിക്കുകയാണ് റിയാസ്. തിരുവനന്തപുരം വഴി കാൽനടയായി നടന്ന് ചെന്നൈയിലെ റോഹിങ്ക്യ അഭയാര്‍ഥി ക്യാമ്പിലെത്തിചേരലാണ് ലക്ഷ്യം. ഇതിനകം 57000 പേര്‍ ഇങ്ങനെ നടന്നിട്ടുണ്ട്.