LiveTV

Live

Kerala

സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷം

സെൻസസ് തുടങ്ങുന്നതിലെ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കെ.എം ഷാജിക്ക് വോട്ടവകാശമില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു

 സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷം

എന്‍.പി ആര്‍ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.എം ഷാജിയാണ് നോട്ടീസ് നൽകിയത്. എൻ.പി.ആറിന് സഹായകരമായ രീതിയിൽ സെൻസസിൽ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് ഷാജി പറഞ്ഞു.

സെൻസസ് തുടങ്ങുന്നതിലെ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കെ.എം ഷാജിക്ക് വോട്ടവകാശമില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. വോട്ടെടുപ്പ് ആവശ്യമായ പ്രമേയം അവതരിപ്പിക്കാന്‍ ആവില്ലെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.

ഷാജിയെ മനപ്പൂര്‍വം അവഹേളിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പറ്റില്ല എന്ന് മാത്രമേ കോടതി പറഞ്ഞുള്ളുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നിയമമന്ത്രിക്ക് നിയമത്തിന്റെ ബാലപാഠം അറിയില്ല. ലോ കൊളജിൽ പഠിക്കാൻ പോയപ്പോൾ ക്ലാസിൽ കയറണമായിരിന്നു. കോടതി വിധിക്കെതിരെ അപ്പീൽ പോയിരിക്കുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി ബാലന്‍ ഉന്നയിച്ചത് ബാലിശമായ കാര്യമാണെന്ന് ചെന്നിത്തല പറഞ്ഞു.എന്നാല്‍ കേരളത്തില്‍ എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സെന്‍സസ് ആവശ്യമായ കാര്യമാണെന്നും അനാവശ്യമായ ഭയാശങ്ക സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സെൻസിൽ നിന്ന് തന്നെ എന്‍.പി.ആറിലേക്ക് പോകാൻ കഴിയുമെന്നും എന്യുമറേറ്ററെ നിയന്ത്രിക്കുന്നത് കേന്ദ്ര സെൻസസ് വകുപ്പാണെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച കെ.എം ഷാജി പറഞ്ഞു. സെന്‍സസ് നിര്‍ത്തിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.