LiveTV

Live

Kerala

ചൈനയില്‍ മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു

രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ വിദ്യാര്‍ഥികളോട് യാത്ര ചെയ്യാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു

ചൈനയില്‍ മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു

ചൈനയിലെ കുന്‍മിങ് വിമാനത്താവളത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു. 17 എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് യുനാന്‍ പ്രവിശ്യയില്‍ കുടുങ്ങിക്കിടക്കുന്നത്. സിംഗപ്പൂര്‍ വഴി ഇന്ത്യയിലേക്ക് മടങ്ങാനെത്തിയ വിദ്യാര്‍ഥികളെ കയറ്റാനാകില്ലെന്ന് സ്കൂട്ട് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള പതിനേഴ് എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് കുന്‍മിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ വിദ്യാര്‍ഥികളോട് യാത്ര ചെയ്യാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സിംഗപൂര്‍ വഴിയുള്ള വിമാനത്തിലായിരുന്നു ടിക്കറ്റെടുത്തത്. എന്നാല്‍ സിംഗപ്പൂരിലേക്ക് വിദേശികളെയാരും കൊണ്ടുപോകാനാകില്ലെന്ന് സ്കൂട്ട് എയര്‍ലൈന്‍സ് അറയിച്ചു. ടിക്കറ്റെടുത്ത വിദ്യാര്‍ഥികളെ കയറ്റാതെ സ്കൂട്ട് വിമാനം സിംഗപ്പൂരിലേക്ക് പറക്കുകയും ചെയ്തു. എംബസി അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും അവരും കയ്യോഴിഞ്ഞു.

ഭക്ഷണത്തിന്റെ ലഭ്യതക്കുറവും കൊറോണ ഭീതിയും കാരണത്താല്‍ തിരികെ ഹോസ്റ്റലില്‍ പോകാനും കഴിയാത്ത സ്ഥിതിയിലാണ് ഇവരിപ്പോഴുള്ളത്.