LiveTV

Live

Kerala

വയോധികയുടെ ഭൂമി കയ്യേറിയ സംഭവത്തില്‍ റവന്യൂ വകുപ്പിന്‍റെ ഇടപെടല്‍

ചികിത്സയ്ക്കായി സ്ഥലത്ത് നിന്ന് മാറി നിന്നപ്പോള്‍ തന്‍റെ ഭൂമി ചന്ദ്രനെന്നയാള്‍ കൈയേറിയെന്നായിരുന്നു മയിലമ്മയുടെ പരാതി, മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയാണ് നടപടി

വയോധികയുടെ ഭൂമി കയ്യേറിയ സംഭവത്തില്‍ റവന്യൂ വകുപ്പിന്‍റെ ഇടപെടല്‍

താമരശ്ശേരി അമ്പായത്തോട് വയോധികയുടെ ഭൂമി കയ്യേറിയ സംഭവത്തില്‍ റവന്യൂ വകുപ്പിന്‍റെ ഇടപെടല്‍. സ്ഥലം രണ്ട് ദിവസത്തിനകം തിരികെ നല്‍കാന്‍ കയ്യേറ്റക്കാരോട് വില്ലേജ് ഓഫീസറുടെ നിര്‍ദേശം. വയോധികയുടെ ഭൂമി അന്യായമായി കയ്യേറിയെന്ന മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയാണ് നടപടി. ചികിത്സയ്ക്കായി സ്ഥലത്ത് നിന്ന് മാറി നിന്നപ്പോള്‍ തന്‍റെ ഭൂമി ചന്ദ്രനെന്നയാള്‍ കൈയേറിയെന്നായിരുന്നു മയിലമ്മയുടെ പരാതി.

രണ്ട് മാസത്തോളമായി റോഡരികിലായിരുന്നു മയിലമ്മയുടെ ജീവിതം. ഇത് വാര്‍ത്തയായതോടെയാണ് താമരശേരി തഹസിൽദാറുടെ നിർദേശപ്രകാരം രാരോത്ത് വില്ലജ് ഓഫീസറുടെ ഇടപെടല്‍. രണ്ട് ദിവസത്തിനകം സ്ഥലം മയിലമ്മക്ക് തിരികെ നല്‍കാനാണ് നിര്‍ദേശം. മയിലമ്മയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാണ് സ്ഥലത്ത് വീട് കെട്ടി താമസമാക്കിയതെന്നാണ് ചന്ദ്രന്‍റെ വാദം.