LiveTV

Live

Kerala

ടോം തോമസിനെ കൊന്നത് മെഷ്റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി;  കൂടത്തായി കേസില്‍ അഞ്ചാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ പിതാവ് ടോം തോമസിനെ സ്വത്ത് തട്ടിയെടുക്കാനായി ജോളി കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു

 ടോം തോമസിനെ കൊന്നത് മെഷ്റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി;  കൂടത്തായി കേസില്‍ അഞ്ചാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

കൂടത്തായി കൊലപാതക പരമ്പരയില്‍‌ പൊന്നാമറ്റം ടോം തോമസ് വധകേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മെഷ്റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തിയാണ് ടോം തോമസിനെ ജോളി കൊലപ്പെടുത്തിയതെന്നാണ് താമരശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഇതോടെ കുറ്റപത്രം സമര്‍പ്പിച്ച കേസുകളുടെ എണ്ണം അഞ്ചായി.

ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ പിതാവ് ടോം തോമസിനെ സ്വത്ത് തട്ടിയെടുക്കാനായി ജോളി കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 1069 പേജുള്ള കുറ്റപത്രത്തിനൊപ്പം 173 രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 175 പേരെ സാക്ഷികളായി ഉള്‍പ്പെടുത്തി. ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എം.എസ് മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നല്‍കിയ പ്രജുകുമാര്‍ മൂന്നാം പ്രതിയുമായാണ് .

ജോളിയുടെ മകന്‍ റെമോയാണ് പ്രധാന സാക്ഷി. ടോം തോമസിന് ജോളി ക്യാപ്സ്യൂള്‍ നല്‍കുന്നത് കണ്ടുവെന്നാണ് റോമോയുടെ സുപ്രധാന മൊഴി. ആദ്യം ഓടിയെത്തിയ അയൽക്കാരും ആശുപത്രിയിലേക്ക് കൊണ്ട്പോയ ഓട്ടോ ഡ്രൈവറുൾപ്പെടെയുള്ളവരും കേസിലെ പ്രധാന സാക്ഷികളാണ്.ടോം തോമസിന്റെ ഭാര്യ അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ അടുത്തയാഴ്ച്ച കുറ്റപത്രം സമർപ്പിക്കും.