LiveTV

Live

Kerala

ചെലവ് ചുരുക്കലിനും വരുമാന വര്‍ധനവിനും ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്; പോക്കുവരവുള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഫീസ് കൂടും

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും പൌരത്വപ്രക്ഷോഭങ്ങളും സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റവതരണം തുടങ്ങിയത്. അടിസ്ഥാന സൌകര്യ വികസന പദ്ധതികളിലേക്കുള്ള നിക്ഷേപത്തിന് ഇപ്പോഴും പ്രതീക്ഷ കിഫ്ബി തന്നെ

ചെലവ് ചുരുക്കലിനും വരുമാന വര്‍ധനവിനും ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്; പോക്കുവരവുള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഫീസ് കൂടും

വരുമാന വര്‍ധനവിന് പുതിയ നികുതി നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചും ചെലവ് ചുരുക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചും പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ്. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഈ വര്‍ഷം നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും പൌരത്വപ്രക്ഷോഭങ്ങളും സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റവതരണം തുടങ്ങിയത്. അടിസ്ഥാന സൌകര്യ വികസന പദ്ധതികളിലേക്കുള്ള നിക്ഷേപത്തിന് ഇപ്പോഴും പ്രതീക്ഷ കിഫ്ബി തന്നെ. അധിക വിഭവ സമാഹരണത്തിന് രജിസ്ട്രേഷന്‍ ഫീസുകളും സര്‍വീസ് ഫീസും വാഹന നികുതിയും വര്‍ധിപ്പിച്ചു., ഭൂമിയുടെ ന്യായവിലയില്‍ പത്ത് ശതമാനമാണ് വര്‍ധന. മുച്ചക്രവാഹനങ്ങള്‍ക്ക് രണ്ട് ശതമാനം നികുതി കൂട്ടി. ഉദ്യോഗസ്ഥ പുനര്‍വിന്യാസവും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള നിയന്ത്രണവുമാണ് ചെലവ് ചുരുക്കാനുള്ള പ്രധാന നിര്‍ദേശങ്ങള്‍.

അതേസമയം ആയിരം അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.നൂറ് രൂപയാണ് ക്ഷേമപെന്‍ഷനുകളിലെ വര്‍ധന. പ്രവാസി വകുപ്പിന് 90 കോടി രൂപ അനുവദിച്ചു. ആയിരം കോടിയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങലുടെ വിഹിതം 12,024 രൂപയാക്കി. കെ.എസ്.ആര്‍.ടി.സിക്ക് ആയിരം കോടി അനുവദിച്ചു. സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മറികടക്കാനാകുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് ധനമന്ത്രി.