LiveTV

Live

Kerala

പന്തീരങ്കാവ് യു.എ.പി.എ കേസിലെ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം വൈകി വന്ന വിവേകമെന്ന് ചെന്നിത്തല 

മുഖ്യമന്ത്രിക്ക് വൈകി വന്ന വിവേകമാണിത്, അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

പന്തീരങ്കാവ് യു.എ.പി.എ കേസിലെ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം വൈകി വന്ന വിവേകമെന്ന് ചെന്നിത്തല 

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ മുഖ്യമന്ത്രി നിലപാട് മാറ്റിയത് നന്നായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് വൈകി വന്ന വിവേകമാണിത്, അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കേസ് സംസ്ഥാന പൊലീസിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്.

ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്‍.ഐ.എ നിയമത്തിന്റെ 7ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സർക്കാർ തിരികെ വിളിക്കണമെന്നും യു.എ.പി.എ ചുമത്തിയത് പുനപരിശോധിക്കണമെന്നും വിഷയം ഉന്നയിച്ച്, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറാണ് ആവശ്യപ്പെട്ടത്.

എന്‍.ഐ.എ ഏറ്റെടുത്ത പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണം; മുഖ്യമന്ത്രി അമിത് ഷാക്ക് കത്തയച്ചു 
Also Read

എന്‍.ഐ.എ ഏറ്റെടുത്ത പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണം; മുഖ്യമന്ത്രി അമിത് ഷാക്ക് കത്തയച്ചു