LiveTV

Live

Kerala

താമരശ്ശേരിയില്‍ വയോധികക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി കയ്യേറി; രോഗിയായ സ്ത്രീ കഴിയുന്നത് റോഡരികില്‍

ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നും മാറി നിന്നപ്പോഴാണ് കയ്യേറ്റക്കാര്‍ തന്‍റെ വീടും സ്ഥലവും കയ്യേറിയതെന്ന് വയോധിക പറയുന്നു

 താമരശ്ശേരിയില്‍ വയോധികക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി കയ്യേറി; രോഗിയായ സ്ത്രീ കഴിയുന്നത് റോഡരികില്‍

താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയില്‍ വയോധികയുടെ ഭൂമി കയ്യേറി . സര്‍ക്കാര്‍ നല്‍കിയ ഭൂമി മറ്റൊരാള്‍ കയ്യേറിയതോടെ രോഗിയായ വയോധിക കഴിയുന്നത് റോഡരികില്‍. ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നും മാറി നിന്നപ്പോഴാണ് കയ്യേറ്റക്കാര്‍ തന്‍റെ വീടും സ്ഥലവും കയ്യേറിയതെന്ന് വയോധിക പറയുന്നു.

താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിലെ ചെറിയ വീട്ടില്‍ കഴിഞ്ഞിരുന്ന മയിലമ്മ ഇപ്പോള്‍ രാവും പകലും കഴിയുന്നതിവിടെയാണ്. മിച്ചഭൂമിയിലെ മൂന്നാം പ്ലോട്ടിലായിരുന്നു മയിലമ്മയുടെ വീട് . കാലിന്‍റെ എല്ല് പൊട്ടി ചികിത്സക്കായി ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ഈ സമയത്ത് മറ്റൊരാള്‍ തന്‍റെ സ്ഥലം കയ്യേറി വീട് നിര്‍മിച്ചു എന്നാണ് മയിലമ്മ പറയുന്നത്.

മയിലമ്മയുടെ രേഖകളെല്ലാം കയ്യേറ്റക്കാര്‍ നശിപ്പിച്ചതായും സ്ഥലം തിരികെ ചോദിക്കുമ്പോള്‍ കയ്യേറ്റക്കാര്‍ തന്നെ പണം ആവശ്യപ്പെടുന്നതായും ഏതാനും വര്‍ഷമായി മയിലമ്മക്കൊപ്പമുള്ള പാലസാമി പറയുന്നു. വാര്‍ഡ് മെമ്പറുള്‍പ്പെടെയുള്ള പൊതു പ്രവര്‍ത്തകരോടും പ്രാദേശിക രാഷ്ട്രീയ നേതാക്കളോടും പരാതിപ്പെട്ടെങ്കിലും കയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്.