LiveTV

Live

Kerala

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന് ലോകായുക്തയുടെ നോട്ടീസ് 

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന് ലോകായുക്ത നോട്ടീസയച്ചു. ആറ് ആഴ്ചക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന് ലോകായുക്തയുടെ നോട്ടീസ് 

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന് ലോകായുക്ത നോട്ടീസയച്ചു. ആറ് ആഴ്ചക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പരാതിയിലാണ് ലോകായുക്ത നോട്ടീസയക്കാന്‍ ഉത്തരവായത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം ലോകായുക്തയുടെ നടപടി.

മന്ത്രിസഭ അംഗീകരിച്ച യോഗ്യതാ മാനദണ്ഡം മറികടന്നുള്ള നിയമനം സ്വജന പക്ഷപാതമാണെന്ന് ചൂണ്ടികാട്ടിയാണ് ലോകായുക്തയില്‍ പരാതി. മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് ഷാഫിയാണ് പരാതിക്കാരന്‍. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ബന്ധു നിയമനം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സംസ്ഥാന സര്‍ക്കാറും നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോകായുക്ത ആറ് ആഴ്ചക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.