LiveTV

Live

Kerala

വയനാട് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിൽ നിന്നും യാത്രക്കാരി തെറിച്ച് വീണു

വീഴ്ചയുടെ ആഘാതത്തില്‍ തളിമല സ്വദേശി ശ്രീവള്ളിക്ക് ഗുരുതര പരിക്കേറ്റു

വയനാട്  ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിൽ നിന്നും യാത്രക്കാരി തെറിച്ച് വീണു

വയനാട് വൈത്തിരിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിൽ നിന്നും യാത്രക്കാരി തെറിച്ച് വീണു. വീഴ്ചയുടെ ആഘാതത്തില്‍ തളിമല സ്വദേശി ശ്രീവള്ളിക്ക് ഗുരുതര പരിക്കേറ്റു. ബസ് വളവ് തിരിയുന്നതിനിടെ ഡോര്‍ വഴി തെറിച്ചു വീഴുകയായിരുന്നു. ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് അനാസ്ഥയുണ്ടായിട്ടുണ്ടെന്നും . ഇവര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗതാഗതി മന്ത്രി മീഡിയവണിനോട് പറഞ്ഞു.