LiveTV

Live

Kerala

കെ.എം മാണിയെ ഒഴിവാക്കി; കേരളകോണ്‍ഗ്രസിലെ പുതിയ തര്‍ക്കം പോസ്റ്ററിനെചൊല്ലി 

ജോസഫ് വിഭാഗം കോട്ടയത്ത് സംഘടിപ്പിക്കുന്ന കര്‍ഷക രക്ഷാസംഗമത്തിന്റെ പോസ്റ്ററിലാണ് കെ.എം മാണിയെ ഒഴിവാക്കിയത്.

കെ.എം മാണിയെ ഒഴിവാക്കി; കേരളകോണ്‍ഗ്രസിലെ പുതിയ തര്‍ക്കം പോസ്റ്ററിനെചൊല്ലി 

കെ.എം മാണിയെ ഒഴിവാക്കി ജോസഫ് വിഭാഗം ഇറക്കിയ പോസ്റ്ററിനെ ചൊല്ലി കേരളകോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. ജോസഫ് വിഭാഗം കോട്ടയത്ത് സംഘടിപ്പിക്കുന്ന കര്‍ഷക രക്ഷാസംഗമത്തിന്റെ പോസ്റ്ററിലാണ് കെ.എം മാണിയെ ഒഴിവാക്കിയത്. നടപടി പാര്‍ട്ടി പിടിച്ചെടുക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്നാണ് ജോസ് വിഭാഗം പറയുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശനിയാഴ്ച നടത്താനിരിക്കുന്ന കര്‍ഷക സംഗമത്തിന്റെ പോസ്റ്ററില്‍ നിന്നുമാണ് കെ.എം മാണിയുടെ ചിത്രം ഒഴിവാക്കിയിരിക്കുന്നത്. ഇത്രയും കാലം നടന്ന പരിപാടികളില്‍ കെ.എം മാണി ഉണ്ടായിരുന്നുവെങ്കിലും ഈ പോസ്റ്ററില്‍ പി.ജെ ജോസഫും സി.എഫ് തോമസും അടങ്ങുന്ന ജോസഫ് ഗ്രൂപ്പുകാര്‍ മാത്രമേയുള്ളു. ഇതാണ് ജോസ് കെ മാണി വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ കെ.എം മാണിയെ ഒഴിവാക്കിയതല്ലെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. പരിപാടി നടക്കുന്ന നഗറിന് കെ.എം മാണിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. മരിച്ചവരുടെ ചിത്രം വെച്ച് പോസ്റ്റര്‍ അടിക്കുന്നത് ശരിയല്ലെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ആരെന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കെ.എം മാണിയുടെ ചിത്രം ഒഴിവാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കവും രൂക്ഷമായിരിക്കുന്നത്.