LiveTV

Live

Kerala

കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളുടെ നേര്‍രേഖയുമായി കിഫ്ബി പ്രദര്‍ശനം

ഏറെ അവഗണിക്കപ്പെട്ടിരുന്ന ഉത്തര മലബാർ മേഖലകളിലും വികസനം സജീവമാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

 കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളുടെ നേര്‍രേഖയുമായി കിഫ്ബി പ്രദര്‍ശനം

കിഫ്ബി വഴി സംസ്ഥാനം നടപ്പാക്കുന്ന പദ്ധതികളും അവയുടെ പുരോഗതിയും കേരള വികസന കാഴ്ചപ്പാടും വ്യക്തമാക്കുന്ന പ്രദർശനത്തിന് കാസർകോട് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കേരള നിർമിതി വികസനത്തിന്റെ അനുഭവബോധ്യം എന്ന പേരിലാണ് കിഫ്ബി പ്രദർശനം ഒരുക്കിയത്. വെർച്വൽ റിയാലറ്റി അടക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മൂന്നുദിവസമാണ് പ്രദർശനം. ഏറെ അവഗണിക്കപ്പെട്ടിരുന്ന ഉത്തര മലബാർ മേഖലകളിലും വികസനം സജീവമാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, എം.സി കമറുദ്ദീൻ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ തുടങ്ങിയവർ പങ്കെടുത്തു.