LiveTV

Live

Kerala

വള്ളിക്കുന്നിൽ ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ ആൾക്കൂട്ട ആക്രമണം പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കേസിൽ 13 പേരെ പ്രതിയാക്കി കേസ് എടുത്തതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു

വള്ളിക്കുന്നിൽ ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ ആൾക്കൂട്ട ആക്രമണം പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

വള്ളിക്കുന്നിൽ ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ ആൾക്കൂട്ട ആക്രമണം പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ 13 പേരെ പ്രതിയാക്കി കേസ് എടുത്തതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വള്ളിക്കുന്നിൽ കാറ്ററിങ് ജീവനക്കാരായ നവാസ്, ഷറഫുദ്ദീൻ എന്നിരെ ആർ.എസ്.എസുകാർ ആൾക്കൂട്ട ആക്രമണത്തിനു വിധേയമാക്കിയ സംഭവം പി കെ അബ്ദുറബ്ബാണ് നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പേര് ചോദിച്ചു മതം തിരിച്ചറിഞ്ഞാണ് ആക്രമണം നടത്തിയെന്ന് അബ്ദുറബ്ബ് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു നടപടി തുടങ്ങിയെന്ന് പറഞ്ഞ മുഖ്യമന്ത്രി സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് പ്രത്യേകം അന്വേഷിക്കുമെന്ന് അറിയിച്ചു.

വള്ളിക്കുന്ന് സ്വദേശികളായ സി.വി. ബിജു ലാല്‍, പി.കെ. സബീഷ്, എ.ടി. വേണുഗോപാല്‍ എന്നിവരെ കേസിൽ അറസ്റ്റ് ചെയ്തിതിട്ടുണ്ട്. ഇന്നലെയാണ് മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കളെ ആർ.എസ്.എസ് പ്രവർത്തകർ ആൾക്കൂട്ട ആക്രമണത്തിന് ഇരയാക്കിയത്.