LiveTV

Live

Kerala

ശ്മശാനത്തിൽ പാതി കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

വയനാട് സുൽത്താൻ ബത്തേരിയിൽ ശ്മശാനത്തിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

ശ്മശാനത്തിൽ പാതി കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

വയനാട് സുൽത്താൻ ബത്തേരിയിൽ ശ്മശാനത്തിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബത്തേരി ഗണപതിവട്ടം ഹിന്ദുശ്മശാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 42നും 50നും ഇടയിൽ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സുൽത്താൻബത്തേരി ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി കുഴിയെടുക്കാൻ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ശ്മശാനത്തിൽ നിന്നും ദുർഗന്ധം വമിച്ചതോടെ ഇവർ നടത്തിയ പരിശോധനയിലാണ് പാതികത്തിയ നിലയിലുള്ള മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ബത്തേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 42നും 50നും ഇടയിൽ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം.

മൃതദേഹത്തിന് മൂന്ന് മുതൽ 6 മാസം വരെ പഴക്കമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന്റെ സമീപത്തു നിന്നും മദ്യകുപ്പിയും സിഗരറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന്നായി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.