LiveTV

Live

Kerala

സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ചു 

സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടിക്കടുത്ത് കുറുവ എ.യു.പി സ്കൂളിലെ വിദ്യാർത്ഥി 9 വയസ്സുകാരൻ ഫർസീൻ അഹമ്മദ് ആണ് മരിച്ചത്.

സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ചു 

സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടിക്കടുത്ത് കുറുവ എ.യു.പി സ്കൂളിലെ വിദ്യാർത്ഥി 9 വയസ്സുകാരൻ ഫർസീൻ അഹമ്മദ് ആണ് മരിച്ചത്. വീടിന് സമീപത്ത് നിന്ന് വിദ്യാർത്ഥി സ്കൂൾ ബസിൽ കയറി സ്കൂളിലേക്ക് യാത്ര തുടങ്ങി മീറ്ററുകൾ പിന്നിടുമ്പോഴാണ് ദാരുണ സംഭവം.

വിദ്യാര്‍ത്ഥിയുടെ സ്കൂൾ ബാഗ് ഡോറിൽ കുരുങ്ങിയത് എടുക്കാനുള്ള ശ്രമത്തിനിടെ ഡോർ തുറന്നു കുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടം നടന്നയുടനെ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വിദ്യാർത്ഥിയുടെ മാതാവ് പഞ്ചളി ഷമീമ ഇതേ സ്കൂളിലെ അധ്യാപികയാണ്. കുളത്തൂർ പോലീസിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

സ്കൂളിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ടി.ജി ഗോകുല്‍ പറഞ്ഞു. ഡോര്‍ അറ്റന്‍ഡര്‍ ഇല്ലാതിരുന്നത് സ്കൂളിന്റെ വീഴ്ചയാണെന്നും വാഹനത്തിന്റെ വേഗത സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിറ്റ്ന‍സ് സംബന്ധിച്ച് വീഴ്ചയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.