LiveTV

Live

Kerala

‘മാധ്യമ’ത്തിനെതിരെ വര്‍ഗീയ പ്രചരണം; പരാതി നല്‍കി 

മുസ്‍ലിംകളല്ലാത്ത നൂറ്റിരണ്ട് ജീവനക്കാരെ പത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ ഗൂഡാലോചന നടക്കുന്നുവെന്നായിരുന്നു

‘മാധ്യമ’ത്തിനെതിരെ വര്‍ഗീയ പ്രചരണം; പരാതി നല്‍കി 

‘മാധ്യമം' ദിനപത്രത്തിനെതിരെ സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസ്. മുസ്‍ലിംകളല്ലാത്ത നൂറ്റിരണ്ട് ജീവനക്കാരെ പത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ ഗൂഡാലോചന നടക്കുന്നുവെന്നായിരുന്നു പ്രചാരണം. ഹിന്ദുപരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥനെതിരെയാണ് കേസ്. മാധ്യമം പബ്ലിഷര്‍ ടി.കെ ഫാറൂഖ് നൽകിയ പരാതിയിലാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്.

മതസ്പർധ വളർത്തുംവിധത്തിലും സമുദായങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലും പ്രതീഷ് വിശ്വനാഥിട്ട പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തിരുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതീഷ് വിശ്വനാഥ് പ്രചരിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോക്നാഥ് ബഹ്റ, സൈബർ സെൽ ഐ.ജി, കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.