LiveTV

Live

Kerala

ഫാസിറ്റ് ശക്തികളും കേര്‍പ്പറേറ്റുകളും രാജ്യത്ത് പിടിമുറുക്കിയെന്ന് ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്

‘വി ആര്‍ വണ്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചാണ് കൊച്ചിയില്‍ എം.ജി സര്‍വകലാശാല യൂണിയന്‍ പൌരത്വ ഭേദഗതി നിയത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

ഫാസിറ്റ് ശക്തികളും കേര്‍പ്പറേറ്റുകളും രാജ്യത്ത് പിടിമുറുക്കിയെന്ന് ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്

ഫാസിറ്റ് ശക്തികളും കേര്‍പ്പറേറ്റുകളും രാജ്യത്ത് പിടിമുറുക്കിയെന്ന് ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്. ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങള്‍ ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വകലാശാല യൂണിയന്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടംനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘വി ആര്‍ വണ്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചാണ് കൊച്ചിയില്‍ എം.ജി സര്‍വകലാശാല യൂണിയന്‍ പൌരത്വ ഭേദഗതി നിയത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പ്രതിഷേധ സംഗമം ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ ഫാസിസം കടന്ന് വന്നു കഴിഞ്ഞു. വരേണ്യവര്‍ഗ്ഗത്തിന് വേണ്ടി മാത്രമാണ് ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണം നടക്കുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ ഭീഷണി നേരിടുമ്പോള്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ആദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ചടങ്ങില്‍ സാഹിത്യകാരന്‍ കുരീപ്പുഴ ശ്രീകുമാര്‍, അഡ്വ. രശ്മിത രാമചന്ദ്രന്‍, മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ എന്നിവരും സംബന്ധിച്ചു.