LiveTV

Live

Kerala

കൊറോണ; കാസര്‍കോഡ് രണ്ട് പേരെകൂടി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണെമെന്നും കലക്ടര്‍ അറിയിച്ചു.

കൊറോണ; കാസര്‍കോഡ് രണ്ട്  പേരെകൂടി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

കാസര്‍കോഡ് കൊറോണ സംശയിക്കുന്ന രണ്ടുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. നിലവില്‍ മൂന്ന് പേരാണ് ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ജില്ലയില്‍ വിദ്യാര്‍ഥിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അവരുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് കലക്ടര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണെമെന്നും കലക്ടര്‍ അറിയിച്ചു.

കൊറോണ വൈറസ് ബാധിച്ച വിദ്യാർഥി ഉൾപ്പടെ 86 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്. ഇവരിൽ 83 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 5 പേരുടെ സാംപിളുകൾ പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയുടെ സഹപാഠിയുടെ സാംപിൾ കൂടി ഉണ്ടെന്നാണ് വിവരം. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ഉപസമിതികളുടെ നേതൃത്വത്തിൽ പ്രവര്‍ത്തനം ഊർജ്ജിതമാക്കി.

ജില്ലയിൽ 34 ഐസലോഷൻ മുറികൾ സജീകരിച്ചു. ജില്ലാ ആശുപത്രിയിൽ 18 ഉം ജനറൽ ആശുപത്രിയിൽ 12 സ്വകാര്യ ആശുപത്രിയിൽ 4 ഉം മുറികളാണ് സജ്ജീകരിച്ചത്. കൂടാതെ കാഞ്ഞങ്ങാട് ഡി.എം.ഒ ഓഫീസില്‍ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കണ്‍ട്രോള്‍ റൂം തുറന്നു. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ മുഴുവന്‍ പേരും കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.