LiveTV

Live

Kerala

ഭരണഘടന വായിക്കാന്‍ പ്രതിപക്ഷം തയ്യാറാവണമെന്ന് ഗവര്‍ണര്‍  

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം സർക്കാർ തള്ളിയ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍.

ഭരണഘടന വായിക്കാന്‍ പ്രതിപക്ഷം തയ്യാറാവണമെന്ന് ഗവര്‍ണര്‍  

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം സർക്കാർ തള്ളിയ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടന വായിക്കാൻ പ്രതിപക്ഷം തയ്യാറാകണം. സർക്കാരിനെ തിരുത്തലും ഉപദേശിക്കലുമാണ് തന്‍റെ ജോലിയെന്നും ഗവര്‍ണര്‍ കോഴിക്കോട് പറഞ്ഞു. തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, എന്നാൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറയരുത്,
വിമർശനങ്ങൾ ഭരണഘടനക്കുള്ളിൽ നിന്നുകൊണ്ടാകണമെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.