LiveTV

Live

Kerala

നയപ്രഖ്യാപന പ്രസംഗത്തിലെ തര്‍ജ്ജമയില്‍ പിഴവ്; നിയമവകുപ്പിലെ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി  

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ തര്‍ജമയിലെ പിഴവ് വരുത്തിയ നിയമവകുപ്പിലെ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ വിശദീകരണം തേടി.

നയപ്രഖ്യാപന പ്രസംഗത്തിലെ തര്‍ജ്ജമയില്‍ പിഴവ്; നിയമവകുപ്പിലെ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി  

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ തര്‍ജമയിലെ പിഴവ് വരുത്തിയ നിയമവകുപ്പിലെ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ വിശദീകരണം തേടി. നിയമവകുപ്പിലെ ആറ് അഡീഷണല്‍ സെക്രട്ടറിമാരോടാണ് വിശദീകരണം തേടിയത്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് സര്‍ക്കാര്‍ ഉദ്ദേശിച്ചതിന്റെ വിപരീതമായ അര്‍ത്ഥമായിരുന്നു 18ാം ഖണ്ഡികയില്‍ വന്നത്.

തിരക്കിട്ട് പരിഭാഷ നടത്തിയപ്പോള്‍ വന്ന പിഴവാണെന്നാണ് സെക്രട്ടറിമാര്‍ നല്‍കിയ വിശദീകരണം. വിശദീകരണം സ്വീകരിക്കണോ എന്ന കാര്യം നിയമമന്ത്രി എ.കെ ബാലനാണ് തീരുമാനിക്കുക.