LiveTV

Live

Kerala

കൊറോണ; നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ സൗദിയിലേക്ക് കടന്നു

ഇവരെ തിരികെ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ 

കൊറോണ; നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ സൗദിയിലേക്ക് കടന്നു

കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം മറികടന്ന് സൗദിയിലേക്ക് പോയി. കോഴിക്കോട് സ്വദേശികളാണ് രണ്ട് ദിവസം മുമ്പ് വിദേശത്തേക്ക് പോയത്. ഇവരെ തിരികെ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

ചൈനയില്‍ നിന്ന് വന്നവരിലധികവും മെഡിക്കല്‍ വിദ്യാര്‍ഥികളായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശം പാലിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്.

അതുകൊണ്ട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ ആളുകളെയും രഹസ്യമായി നിരീക്ഷിക്കുകയാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാത്തവരുമുണ്ട്.